city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിനിമാ പ്രവർത്തകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.03.2022) സിനിമാ പ്രവർത്തകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത് കൊവ്വൽ സ്റ്റോറിന് സമീപത്തെ ആലാമിയുടെ മകൻ ഷിനോജ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കൊവ്വൽ സ്റ്റോറിന് സമീപത്തെ റെയിൽ പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
                     
സിനിമാ പ്രവർത്തകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

അപകടമരണമാണോ അതോ, ആത്മഹത്യയാണെന്നോ വ്യക്തമല്ല. തിങ്കളാഴ്ച രാത്രി വരെ പരിചയക്കാരോട്‌ സംസാരിച്ചിരുന്നുവെന്ന് പറയുന്നു. വലിയ സുഹൃദ് വലയത്തിനുടമയായ ഷിനോജ് നിരവധി മലയാളം സിനിമകളിൽ ആർട് വർക് ചെയ്തിട്ടുണ്ട്. മികച്ച പൂരക്കളി കലാകാരൻ കൂടിയായ ഷിനോജ് ഒബിസി മോർച കാഞ്ഞങ്ങാട് മുൻസിപൽ ഏരിയാ കമിറ്റി അംഗവുമാണ്.

അവിവാഹിതനാണ്.

മാതാവ്: കാർത്യായനി. സഹോദരങ്ങൾ: ഷാജി, ഷീന.

പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Man, Dead, Train, Railway, Railway-track, Cinema, Police, Investigation, Man found dead in the railway track.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia