'മൂത്താശാരി'യായി മാമുക്കോയ എത്തുന്നു; 'ഉരു' ഫസ്റ്റ് ലുക് പോസ്റ്റെര്‍
കൊച്ചി: (www.kasargodvartha.com 28.09.2021) മാമുക്കോയ വേറിട്ട വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 'ഉരു'വിന്റെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ റിലീസ് ചെയ്തു. എഴുത്തുകാരന് കെ പി രാമനുണ്ണിയാണ് പോസ്റ്റെര്‍ റിലീസ് ചെയ്തത്. ചാലിയം തുരുത്തിലെ ഉരു നിര്‍മാണ കേന്ദ്രത്തിനോ വച്ച് പി ഒ ഹാശിമിന് നല്‍കികൊണ്ടായിരുന്നു ഫസ്റ്റ് ലുക് പോസ്റ്റെര്‍ റിലീസ്.
ഇ എം അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഉരു ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലാളിയുമായ ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥ പറയുന്നു. മൂത്താശാരി ആയിട്ടാണ് മാമുക്കോയ ചിത്രത്തില്‍ അഭിനയിക്കുന്നത്.
റിലീസിന് തയ്യാറായ ഉരുവില്‍ മാമുകോയയ്ക്കു പുറമെ മഞ്ജു പത്രോസ്, അര്ജുന്, ആല്‍ബര്‍ട് അലക്സ് അനില്‍ ബാബു, അജയ് കല്ലായി, രാജേന്ദ്രന് തായാട്ട്, ഗീതിക, ശിവാനി, സാഹിര്‍ പി കെ, പ്രിയ, എന്നിവരാണ് അഭിനേതാക്കള്‍. സാം പ്രൊഡക്ഷന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Mamukkoya's new movie 'Uru' poster released