New Movie | ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ 'റോഷാക്ക്' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ 'റോഷാക്ക്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ഇതിനോടകം തന്നെ ചിത്രത്തിനെ കുറിച്ചുള്ള ചര്‍ചകള്‍ ആരംഭിച്ചിട്ടുണ്ട്. നിസാം ബശീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ യു എ സര്‍ടിഫികറ്റാണ് ലഭിച്ചിരിക്കുന്നത്.
'കെട്ട്യോളാണ് എന്റെ മാലാഖ'ക്ക് ശേഷം നിസാം ബശീര്‍ സംവിധാനം ചെയ്യുന്ന ത്രിലര്‍ ചിത്രമാണ് 'റോഷാക്ക്'. മമ്മൂട്ടിയുടെ നിര്‍മാണ കംപനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂടിങ് പൂര്‍ത്തീകരിച്ചത്.
ശറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുല്ലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty-Filim, Mammootty's Rorschach to release on October 7.