മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍; റിലീസ് തീയതി പുറത്തുവിട്ടു
കൊച്ചി: (www.kasargodvartha.com 11.04.2021) ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ 'ദി പ്രീസ്റ്റ്' ഏപ്രില്‍ 14ന് വിഷു ദിനത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുന്നു. ഏപ്രില്‍ 14 മുതല്‍ ഇന്ത്യയടക്കം ലോകത്താകമാനമുള്ള ആമസോണ്‍ പ്രൈം പ്രേക്ഷകര്‍ക്ക് ദി പ്രീസ്റ്റ് ആസ്വദിക്കാനാകും. നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്തത്.
കോവിഡിന് ശേഷം തീയേറ്ററുകളില്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു 'ദി പ്രീസ്റ്റ്'. ചിത്രത്തില്‍ പുരോഹിതന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്.
ആന്റോ ജോസഫ്, ഉണ്ണികൃഷ്ണന്‍ ബി, വി എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആര്‍ ഡി ഇല്ലുമിനേഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, രമേശ് പിഷാരടി, ജഗദീഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty's 'The Priest' on Amazon Prime Video; Release date has been released