city-gold-ad-for-blogger

കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന 'വണ്‍' നെറ്റ്ഫ്ളിക്സില്‍

കൊച്ചി: (www.kasargodvartha.com 27.04.2021) കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രം 'വണ്‍' നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത 'വണ്‍' തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. 

ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മുരളി ഗോപി, ജോജു ജോര്‍ജ്, ജഗദീഷ്, സംവിധായകന്‍ രഞ്ജിത്, സലീം കുമാര്‍, നിമിഷ സജയന്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, അലന്‍സിയര്‍, സുധീര്‍ കരമന, രശ്മി ബോബന്‍, അര്‍ച്ചന മനോജ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോബി സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍-നിഷാദ്.

കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന 'വണ്‍' നെറ്റ്ഫ്ളിക്സില്‍

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty-Filim, Mammootty's new movie One released on Netflix

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia