city-gold-ad-for-blogger

'പുത്തന്‍ പണത്തില്‍' കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടിയെത്തുന്നു; സിനിമയുടെ ഷൂട്ടിംഗ് കാസര്‍കോട്ടും

കാസര്‍കോട്: (www.kasargodvartha.com 26/11/2016) കാസര്‍കോടിന്റെ വാമൊഴിയും സവിശേഷതകളുമായി മമ്മൂട്ടിയുടെ 'പുത്തന്‍ പണം, ദി ന്യൂ ഇന്ത്യന്‍ റുപ്പി' അണിയറയിലൊരുങ്ങുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാസര്‍കോട്ടും കൊച്ചിയിലും ഗോവ, രാമേശ്വരം എന്നിവിടങ്ങളിലുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അടുത്ത വര്‍ഷം വിഷുവിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നടപ്പിലും ശൈലിയിലും തനി കാസര്‍കോട്ടുകാരനായാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി എത്തുന്നത്. സിനിമയില്‍ മീശ പിരിച്ചുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറിലായിട്ടുണ്ട്. ഇനിയ ആണ് സിനിമയിലെ നായിക. സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, സിദ്ദീഖ്, രഞ്ജി പണിക്കര്‍, സായ്കുമാര്‍, ഹരീഷ് കണാരന്‍, അബു സലിം, ഷീലു എബ്രഹാം തുടങ്ങിയവര്‍ സഹതാരങ്ങളായെത്തും.

കള്ളപ്പണത്തിന്റെയും കള്ളക്കച്ചവടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് പുത്തന്‍ പണം. ഓംപ്രകാശ് ഛായാഗ്രഹണവും ഷഹബാസ് അമന്‍ സംഗീതവും നിര്‍വ്വഹിക്കും. ത്രീകളേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിക്കുശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്.
'പുത്തന്‍ പണത്തില്‍' കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടിയെത്തുന്നു; സിനിമയുടെ ഷൂട്ടിംഗ് കാസര്‍കോട്ടും
'പുത്തന്‍ പണത്തില്‍' കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടിയെത്തുന്നു; സിനിമയുടെ ഷൂട്ടിംഗ് കാസര്‍കോട്ടും

'പുത്തന്‍ പണത്തില്‍' കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടിയെത്തുന്നു; സിനിമയുടെ ഷൂട്ടിംഗ് കാസര്‍കോട്ടും

'പുത്തന്‍ പണത്തില്‍' കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടിയെത്തുന്നു; സിനിമയുടെ ഷൂട്ടിംഗ് കാസര്‍കോട്ടും

'പുത്തന്‍ പണത്തില്‍' കുമ്പളയിലെ നിത്യാനന്ദ ഷേണായിയായി മമ്മൂട്ടിയെത്തുന്നു; സിനിമയുടെ ഷൂട്ടിംഗ് കാസര്‍കോട്ടും

Keywords:  Kasaragod, Kerala, Cinema, Film, Kochi, Mammootty film, Ranjith, Puthan panam, Mammootty-Ranjith's Puthan Panam Starts Rolling.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia