city-gold-ad-for-blogger

റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ 'ഭീഷ്മപര്‍വ്വം' 100 കോടി ക്ലബില്‍

കൊച്ചി: (www.kasargodvartha.com 30.03.2022) റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് അമല്‍ നീരദ് ഒരുക്കിയ മമ്മൂട്ടി നായകനായി എത്തിയ 'ഭീഷ്മപര്‍വം'. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. തീയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് നേടിയിരിക്കുന്നത്. സിനിമ അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

  
റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ 'ഭീഷ്മപര്‍വ്വം' 100 കോടി ക്ലബില്‍



ഏപ്രില്‍ ഒന്നിന് 'ഭീഷ്മപര്‍വ്വം' ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഒടിടിയിലും റിലീസ് ചെയ്യും. മാര്‍ച് മൂന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ശാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാലാ പാര്‍വതി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തിയത്.

റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ 'ഭീഷ്മപര്‍വ്വം' 100 കോടി ക്ലബില്‍

Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Mammootty-Filim, Actor, Mammootty movie Bheeshma Parvam cross 100 crore in worldwide.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia