മലയാള സിനിമയിലെ രാജാക്കന്മാര്‍ ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച് സ്‌ക്രീനുകളിലേക്ക്
Nov 2, 2017, 10:20 IST
കൊച്ചി: (www.kasargodvartha.com 02.11.2017) മലയാള സിനിമയിലെ രാജാക്കന്മാര്‍ ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച് സ്‌ക്രീനുകളിലേക്കെത്തുന്നു. കുഞ്ഞാലി മരക്കാര്‍ ആയാണ് മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സ്‌ക്രീനിലെത്തുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം സന്തോഷ് ശിവനും മോഹന്‍ലാല്‍ ചിത്രം പ്രിയദര്‍ശനുമാണ് സംവിധാനം ചെയ്യുന്നത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാര്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കേരളപ്പിറവി ദിനത്തില്‍ പുറത്തിറക്കി. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലിമരക്കാര്‍. ഇതില്‍ നാലാമന്റെ ജീവിതമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്നത്. ടി പി സജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാകും കുഞ്ഞാലി മരക്കാര്‍. ഓഗസ്റ്റ് സിനിമയുടെ ബാനറിലാണ് നിര്‍മാണം.
ഒപ്പത്തിന് ശേഷം മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുമിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി എത്തുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്. സിനിമയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് കുഞ്ഞാലിമരക്കാര്‍മാരില്‍ ആരെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നത് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Cinema, Mammootty, Mohanlal, Mammootty and Mohanlal as Kunjali Marakkar.