city-gold-ad-for-blogger

അമേരിക്കയില്‍ ചരിത്രം കുറിക്കാന്‍ 'മാമാങ്കം'; 75ല്‍ പരം സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങി

ലോസ് ഏഞ്ചല്‍സ്: (www.kasargodvartha.com 11.12.2019) നാല് ഭാഷകളിലായി ഒരുപോലെ ഒരുക്കുന്ന മാമാങ്കം മലയാള സിനിമാ ചരിത്രം തന്നെ മാറ്റി മറിക്കാനൊരുങ്ങുന്നു. 'മാമാങ്ക'ത്തിന് അമേരിക്കയില്‍ വലിയ തയ്യാറെടുപ്പുകള്‍ ആണ് നടക്കുന്നത്. മൈഡസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ ദീപു സുധാകരനാണ് അമേരിക്കയിലെങ്ങും ഈ സിനിമ വിതരണത്തിനെടുത്തിരിക്കുന്നത്. ഡിസംബര്‍ 12ന് ലോകെമെമ്പാടും പ്രക്ഷേപണം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തില്‍ നിരവധി പ്രമുഖ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്.

പ്രശസ്ത സംവിധായകന്‍ എം പദ്മകുമാറിന്റെ സംവിധാനത്തില്‍ കാവ്യാ ഫിലിംസിനു വേണ്ടി വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന ഈ സിനിമ കേരളത്തില്‍ നിന്നും ലോകത്തിനായി അവതരിപ്പിക്കുന്ന സിനിമയായി നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള സിനിമയായി ഇത് ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു.

നാല്‍പത്തി അഞ്ച് രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു മലയാള സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കയിലെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന എല്ലാ സിറ്റികളിലും ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നു എന്ന പ്രത്യേകത ചരിത്രത്തില്‍ ആദ്യമായി ഈ സിനിമക്കുണ്ട്.

അമേരിക്കയില്‍ ചരിത്രം കുറിക്കാന്‍ 'മാമാങ്കം'; 75ല്‍ പരം സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങി
ഫാര്‍സ് ഫിലിംസ് ആണ് ഈ സിനിമയുടെ രാജ്യാന്തര വിതരണക്കാര്‍. ഹിന്ദി, മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിലാണ് സിനിമ ഇറങ്ങുന്നത്. ഉണ്ണി മുകുന്ദന്‍, അനു സിത്താര, കനിഹ, സിദ്ദീഖ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ നിരവധി പേരും ഈ സിനിമയിലുണ്ട്. ആദ്യമായി പ്രാചി തെഹ്ലാന്‍ എന്ന തെന്നിന്ത്യന്‍ നടി മമ്മൂട്ടിയുടെ നായികയായി രംഗപ്രവേശം ചെയ്യുന്നു.

അമേരിക്കയിലെ എല്ലാ പ്രമുഖ സിറ്റികളിലും ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നു. തിയേറ്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് www.midasent.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മാത്രം മതി. അമേരിക്കയിലെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ തങ്ങളുടെ നായകന്റെ മൂവി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോസ് ആഞ്ചേലസ് കേന്ദ്രമായാണ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയം ആയിരിക്കും മാമാങ്കം എന്ന് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രഖ്യാപിക്കുന്നു. തിയേറ്റര്‍ ലിസ്റ്റിനായ്യി www.midasent.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  National, news, Cinema, Release, Theater, Malayalam,  Mammootty-Filim, Mamangam will be released on 12th 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia