Haya | ഒരു കൂട്ടം യുവതാരങ്ങളെ മലയാളത്തിന് സമ്മാനിക്കുന്ന ക്യാംപസ് ത്രിലര്‍; 'ഹയ' ഒരുങ്ങുന്നു
May 23, 2022, 16:29 IST
കൊച്ചി: (www.kasargodvartha.com) ഒരു കൂട്ടം യുവതാരങ്ങളെ മലയാളത്തിന് സമ്മാനിക്കുന്ന ക്യാംപസ് ത്രിലറായ (Campus Thriller) 'ഹയ' എന്ന ചിത്രം ഒരുങ്ങുന്നു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണ് സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് നിര്‍വഹിക്കുന്നത്.
'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന സിനിമയ്ക്ക് ശേഷം വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഗുരു സോമ സുന്ദരം, ലാല്‍ജോസ്, ജോണ്‍ ആന്റണി, ലയ, ശ്രീധന്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മൈസൂര്‍, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രഹണം ജിജു സണ്ണിയാണ് നിര്‍വഹിച്ചത്.
Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment, Malayalam new campus thriller Haya.
Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment, Malayalam new campus thriller Haya.