Malikappuram | പ്രേക്ഷകരെ തീയേറ്ററുകളില്‍ പിടിച്ചിരുത്തിയ 'മാളികപ്പുറം' ഇനി കര്‍ണാടകയില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) പ്രേക്ഷകരെ തീയേറ്ററുകളില്‍ പിടിച്ചിരുത്തിയ 'മാളികപ്പുറം' എന്ന മലയാള ചിത്രം കര്‍ണാടകയില്‍ റിലീസിന് ഒരുങ്ങുന്നു. മാര്‍ച് 24 വെള്ളിയാഴ്ച മുതല്‍ ആണ് കര്‍ണാടകയില്‍ മാളികപ്പുറത്തിന്റെ റിലീസ്. ഏകദേശം 50തില്‍ അധികം തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. കന്നട റിലീസിനോട് അനുബന്ധിട്ട് രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളുമാണ് നിറഞ്ഞാടിയത്. പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച ചിത്രം 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. 2022 ഡിസംബര്‍ 30ന് ആയിരുന്നു ചിത്രത്തിന്റെ കേരള റിലീസ്. ആദ്യദിനം മുതല്‍ പ്രേക്ഷക പ്രശംസകള്‍ക്ക് ഒപ്പം തന്നെ ബോക്‌സ് ഓഫീസിലും ചിത്രം നേട്ടം കൊയ്തിരുന്നു.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന. കാവ്യ ഫിലിം കംപനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Malayalam movie Malikappuram Kannada version releasing on March 24