മഹിമ- കാസര്‍കോട്ട് നിന്ന് പുതിയൊരു താരോദയം
Sep 3, 2014, 08:00 IST
-ഷാഫി തെരുവത്ത്
(www.kasargodvartha.com 03.09.2014) മഹിമ-മലയാളികളുടെ പ്രിയനടി കാവ്യാമാധവന് പിന്നാലെ കാസര്‍കോട്ടുനിന്നൊരു താരോദയം. മലയാളികളുടേയും തമിഴ് മക്കളുടേയും മനംകവര്‍ന്ന് വെള്ളിത്തിരയില്‍ തിളങ്ങുകയാണ് മഹിമ. ദിലീപ് നായകനായ മലയാളത്തിലെ കാര്യസ്ഥന്‍ എന്ന സിനിമയിലെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം തമിഴിലേക്ക് ചേക്കേറിയ മഹിമ ഇപ്പോള്‍ തമിഴിലും മലയാളത്തിലും തിരക്കേറിയ നടിയായി വളര്‍ന്നിരിക്കുകയാണ്.
കാസര്‍കോട് പ്രസ്‌ക്ലബ്ബ് ബുധനാഴ്ച നടത്തിയ ഓണാഘോഷ പരിപാടികളില്‍ അതിഥിയായി എത്തിയ മഹിമ കാസര്‍കോട് വാര്‍ത്തയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മനസുതുറന്നു.
നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന എഞ്ചിനീയര്‍ സുധാകരന്റേയും ഈ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക വിദ്യയുടേയും മകളായ മഹിമ പ്ലസ്ടു വരെ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ കറസ്‌പോണ്ടന്റായി ബി.എ. ഇംഗ്ലീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഗോപിക എന്നാണ് യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയപ്പോഴാണ് മഹിമയായത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലോത്സവങ്ങളില്‍ മികവ് തെളിയിച്ച ഗോപിക സംസ്ഥാന കലോത്സവങ്ങളില്‍ കവിതാരചന മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നിലേറെ തവണ സമ്മാനം നേടിയിട്ടുണ്ട്. കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകനായ സണ്ണിജോസഫിന്റെ ഡോക്യുമെന്ററി ചിത്രീകരണത്തിനായി ഒരിക്കല്‍ ബേക്കല്‍കോട്ടയിലെത്തിയപ്പോഴാണ് സിനിമയിലേക്ക് വരാനുള്ള നിമിത്തമുണ്ടായത്. ദിലീപ് നായകനായ കാര്യസ്ഥന്‍ സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിക്കാന്‍ ബേക്കല്‍ കോട്ടയിലെത്തിയ സംവിധായകന്‍ സ്വാമിയുമായി പരിചയപ്പെടുകയും അദ്ദേഹം തന്റെ സിനിമയില്‍ നായികയായ അമലാപോളിന്റെ അനുജത്തിയായി സിനിമയില്‍ അഭിനയിക്കാന്‍ ഗോപികയെ ക്ഷണിക്കുകയും ചെയ്തു.
അത് സിനിമാലോകത്തേക്കുള്ള ഒരു ചവിട്ടുപടിയായി തീരുകയും ചെയ്തു. ചെറിയൊരു വേഷമാണ് കാര്യസ്ഥനില്‍ ലഭിച്ചതെങ്കിലും അവിടെനിന്നും തമിഴ് സിനിമയിലേക്ക് പ്രവേശിക്കാന്‍ അതൊരു പാലമായി മാറുകയായിരുന്നു. പ്രഭു സംവിധാനം ചെയ്ത സാട്ടെ എന്ന സിനിമയിലൂടെയാണ് തമിഴില്‍ പ്രവേശിച്ചത്. പിന്നീട് ചേതന്‍ വെങ്കട് സംവിധാനം ചെയ്ത പുറമി 156 എന്ന തമിഴ് സിനിമയില്‍ ശ്രദ്ധേയവേഷം ചെയ്ത മഹിമ ഇപ്പോള്‍ തമിഴിലെ തിരക്കിട്ട നടിയായി.
കാര്യസ്ഥനടക്കം ആറ് സിനിമകള്‍ പുറത്തിറങ്ങി. മൂന്ന് തമിഴ് സിനിമകളുടെ റിലീസ് അടുത്തിടെ നടക്കും. 10 ദിവസം കൊണ്ടാണ് തമിഴ് പഠിച്ചത്. മലിയാളിയാണെങ്കിലും തമിഴില്‍ യാതൊരു അകല്‍ച്ചയും തോന്നുന്നില്ലെന്നും എല്ലാവരുമായും വേഗം അടുപ്പം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും മഹിമ പറയുന്നു. പഴയ സിനിമ, പുതിയ സിനിമ എന്ന വ്യത്യാസമൊന്നും തനിക്ക് തോന്നുനില്ല. മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ എളുപ്പം നമ്മുടെ ശീലങ്ങളും സംഭാഷണങ്ങളും പ്രകടിപ്പിക്കാന്‍ സാധിക്കും തമിഴില്‍ അത് പഠിച്ചെടുക്കേണ്ടതുണ്ട്.
ഭാഷക്കുപരി അഭിനയ മികവിലൂടെയാണ് ഒരു നടിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്ന് മഹിമ പറയുന്നു. മോഹന്‍ ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അവരെ കാണാന്‍ കഴിയുക എന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നായിരുന്നു മഹിമയുടെ പ്രതികരണം. കേവലം ഗോപികയായിരുന്ന തന്നെ മഹിമയാക്കിയത് സിനിമയാണ്. സിനിമയില്‍തന്നെ ഉറച്ചുനില്‍ക്കാനും കൂടുതല്‍ അവസരങ്ങള്‍ തേടിപ്പിടിക്കാനുമാണ് ആഗ്രഹം. കവികളേയും കവിതകളേയും ഏറെ ഇഷ്ടപ്പെടുന്ന മഹിമക്ക് കാസര്‍കോട്ടുകാരനും തന്റെ വല്ല്യച്ഛനുമായ ടി.എസ്. തിരുമുമ്പിനെയാണ് ഏറെഇഷ്ടം. തിരുമുമ്പിന്റെ തലനരക്കുവതല്ലന്റെ വാര്‍ദ്ധക്ക്യം, തലനരക്കാത്തതല്ലെന്‍ യുവത്വവും എന്ന വരികള്‍ ഏറെ ഇഷ്ടപ്പെടുന്ന മഹിമ കവിതകള്‍ എവിടെകണ്ടാലും വായിക്കാനും അവ ഹൃദിസ്ഥമാക്കാനും ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്നു.
കണ്ണൂര്‍ സ്വദേശിയായ പിതാവ് എഞ്ചിനീയറാണ്. അമ്മ നീലേശ്വരം സ്വദേശിനിയാണ്. സഹോദരന്‍ ഉണ്ണികൃഷ്ണന്‍ ചെന്നൈയില്‍ എഞ്ചിനീയാണ്. പ്രണയം, വിവാഹം എന്നിവയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള മഹിമ വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന ആളെമാത്രമെ താന്‍ വിവാഹം ചെയ്യുകയുള്ളൂവെന്ന് തറപ്പിച്ചു പറയുന്നു. തന്റെ ഒരിഷ്ടത്തിനും മാതാപിതാക്കള്‍ എതിരല്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് ഇത് പറയുന്നതെന്ന മഹിമയുടെ അഭിപ്രായത്തോട് കൂടെയുണ്ടായിരുന്ന അമ്മ വിദ്യയും തലകുലുക്കി യോജിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Actor, Cinema, kasaragod, Kerala, Girl, Press Club, Onam-celebration, Article, Mahima Nambiar, Karyasthan Cinema, Photos, Nileshwaram, TIHSS School, Amala Paul, Kannur University, Chethan Venkat, Actress Mahima Nambiar: Another Malayali girl is making waves in Kollywood
Advertisement:

മഹിമയും മാതാവ് വിദ്യയും കാസര്‍കോട് വാര്‍ത്തയില്‍ |
Shafi Theruvath (Writer) |