മഹേഷ് ബാബുവിന്റെ നായികയായി കീര്‍ത്തി സുരേഷ്; 'സര്‍കാരു വാരി പാട്ട' റിലീസ് തിയതി പ്രഖ്യാപിച്ചു
Jul 31, 2021, 17:04 IST
ഹൈദരാബാദ്: (www.kasargodvartha.com 31.07.2021) നടന്‍ മഹേഷ് ബാബു നായകനായി എത്തുന്ന പുതിയ ചിത്രം സര്‍കാരു വാരി പാട്ട തീയേറ്ററുകളിലേക്ക്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. ഇപോഴിതാ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷ് ബാബു.
2022 ജനുവരി 22ന് ആണ് ചിത്രത്തിന്റെ റിലീസ്. ആന്ധയിലെ സംക്രാന്തി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ആക്ഷന്‍ എന്റര്‍ടെയ്ന്‍മെന്റാകും ചിത്രമെന്ന് മഹേഷ് ബാബു പറയുന്നു. അനില്‍ കപൂറായിരിക്കും ചിത്രത്തില്‍ വില്ലനാകുകയെന്ന് റിപോര്‍ടുണ്ടായിരുന്നു.
Keywords: News, National, Cinema, Entertainment, Actor, Top-Headlines, Mahesh Babu Starrer Sarkaru Vaari Paata To Release on January







