മാക്ട - ടൂണ്‍സ് ഏകദിന ശില്പശാല 17 ന് കാസര്‍കോട്ട്
Oct 16, 2019, 18:26 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2019) മലയാള സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ടയും തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍സ് ആനിമേഷനും സംയുക്തമായി പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും സിനിമ ദൃശ്യ മാധ്യമ പരസ്യ മേഖലകളില്‍ കടന്നുവരാന്‍ ആഗ്രഹിക്കുന്ന യുവതി യുവാക്കള്‍ക്കുമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17ന് രാവിലെ 10.00 മണി മുതല്‍ കാസര്‍കോട്, മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് ശില്പശാല നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിനിമ - ആനിമേഷന്‍ മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന ശില്പശാലയില്‍ Scholarship Talent Test/Career Guidance/Live demo on Animation, VFX, Garning, Graphics/ Short film making workshop എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പരിപാടി നടനും സംവിധായകനുമായ കാസര്‍കോട് ചിന്ന ഉദ്ഘാടനം ചെയ്യും. സംവിധായകരായ പ്രദീപ് ചൊക്ലി, കൃഷ്ണന്‍ മുന്നാട്, ശശികുമാര്‍, വിനോദ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ശില്പശാലയിലൂടെ ഈ രംഗത്തേക്ക് കടന്നുവരാന്‍ വേണ്ട അഭിരുചിയും നൂതന സാങ്കേതിക വിദ്യകളും നിര്‍മാണ രീതികളും ഇതിനുപയോഗിക്കുന്ന സോഫ്റ്റ് വെയറിനെ കുറിച്ചുള്ള അവബോധവും നല്‍കും. ടാലന്റ് ടെസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സഹിതം പഠനവും ഇന്റേണ്‍ഷിപ്പും ലഭിക്കും, വരകള്‍ക്കാവശ്യമായ പേപ്പറും പെന്‍സിലും സൗജന്യമായി നല്‍കും. വിശദ വിവരങ്ങള്‍ക്ക് 9446068579/9249494908 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ കൃഷ്ണന്‍ മുന്നാട്, ടൂണ്‍സ് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശികുമാര്‍, ടൂണ്‍സ് അക്കാദമി സെന്റര്‍ ഹെഡ് അജിത് കുമാര്‍ സി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Cinema, Press Club, Suns animation, Plus two students, Software, Talent test, Macta - Toonz one day workshop on 17th in Kasargod