city-gold-ad-for-blogger

Love Story | സിനിമയുടെ സെറ്റില്‍ തളിരിട്ട ഇഷ്ടം, ഒടുവില്‍ വിവാഹത്തിലേക്കും; ഈ താരങ്ങളുടെ പ്രണയകഥ അറിയാമോ?

ന്യൂഡെല്‍ഹി: (www.kasargodvartha.com) പ്രണയിക്കുന്നവരുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 14 വരെയാണ് വാലന്റൈന്‍സ് വാരം ആഘോഷിക്കുന്നത്. ഫെബ്രുവരി എട്ട് വാലന്റൈന്‍സ് വാരത്തിലെ പ്രൊപ്പോസ് ഡേ എന്നാണ് അറിയപ്പെടുന്നത്. ഇത് മുതലാണ് പലരുടെയും പ്രണയകഥ തുടങ്ങുന്നത്. ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും പിന്നീട് പരസ്പരം വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്ത സെലിബ്രിറ്റികളുടെ പ്രണയകഥ പരിശോധിക്കാം.
           
Love Story | സിനിമയുടെ സെറ്റില്‍ തളിരിട്ട ഇഷ്ടം, ഒടുവില്‍ വിവാഹത്തിലേക്കും; ഈ താരങ്ങളുടെ പ്രണയകഥ അറിയാമോ?

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും

ബോളിവുഡിലെ നവദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഫെബ്രുവരി ഏഴിന് ജയ്സാല്‍മീറിലെ 'സൂരിഗഡ് പാലസില്‍' കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രാജകീയ ശൈലിയില്‍ വിവാഹിതരായി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ദമ്പതികളുടെ പ്രണയകഥ ഷേര്‍ഷാ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് ആരംഭിച്ചത്.

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും

രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും പ്രണയകഥയും സിനിമാ സെറ്റില്‍ നിന്നാണ് ആരംഭിച്ചത്. 2017 ല്‍ ഈ ദമ്പതികള്‍ 'ബ്രഹ്മാസ്ത്ര' എന്ന സിനിമയ്ക്ക് ഒപ്പുവെച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിലുള്ള സംഭാഷണം ആരംഭിക്കുകയും പിന്നീട് ഇരുവരും തമ്മില്‍ അഗാധമായ സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഈ സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. അഞ്ച് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം 2022 ഏപ്രില്‍ 14 ന് ദമ്പതികള്‍ വിവാഹിതരായി.

രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും

രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ എന്നിവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. രാം ലീല എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് ഇവരുടെ പ്രണയവും തുടങ്ങിയത്. ഏകദേശം ആറ് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം ഇരുവരും 2018 ല്‍ ഇറ്റലിയില്‍ വച്ച് വിവാഹിതരായി.

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും

ബോളിവുഡിലെ പവര്‍ കപ്പിള്‍ എന്നറിയപ്പെടുന്ന അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹത്തിന് മുമ്പ് കുറച്ച് വര്‍ഷങ്ങള്‍ പരസ്പരം ഡേറ്റിംഗ് നടത്തിയിരുന്നു. ഗുരു എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരുടെയും അടുപ്പം വര്‍ധിക്കുകയും പിന്നീട് 2007ല്‍ വിവാഹിതരാകുകയും ചെയ്തത്.

കരീന കപൂറും സെയ്ഫ് അലി ഖാനും

കരീന കപൂര്‍ 2012 ലാണ് സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചത്. തഷാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. കരീനയുടെ പേര് സെയ്ഫ് തന്റെ കൈയില്‍ പച്ചകുത്തുകയും ചെയ്തു.

അജയ് ദേവ്ഗണ്‍, കജോള്‍

ബോളിവുഡിലെ പവര്‍ കപ്പിള്‍മാരായ അജയ് ദേവ്ഗണും കജോളും ആദ്യമായി കാണുന്നത് 'ഹല്‍ചല്‍' എന്ന ചിത്രത്തിലൂടെയാണ്, യഥാര്‍ത്ഥ പ്രണയകഥയും ഈ സിനിമയില്‍ നിന്ന് ആരംഭിച്ചു.

അമിതാഭ് ബച്ചനും ജയ ബച്ചനും

അമിതാഭ് ബച്ചന്റെയും ജയയുടെയും പ്രണയകഥ 'ഗുഡ്ഡി' എന്ന ചിത്രത്തിലൂടെയാണ് ആരംഭിച്ചത്. 1973 ജൂണ്‍ മൂന്നിന് ഇരുവരും വിവാഹിതരായി. ഈ വര്‍ഷം ദമ്പതികള്‍ തങ്ങളുടെ 50-ാം വിവാഹ വാര്‍ഷികം ആഘോഷിക്കും.

Keywords:  Latest-News, Valentine's-Day, Cinema, Film, New Delhi, Bollywood, Love, Actor, Story, Top-Headlines, Bollywood love stories.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia