city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെയിന്‍ യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നേരിട്ട സനുഷക്ക് ഡി ജി പി ലോകനാഥ് ബെഹറയുടെ അഭിനന്ദനം; പിന്നാലെ നടിക്കും കുടുംബത്തിനും വിരുന്നും ഉപഹാരവും

നീലേശ്വരം: (www.kasargodvartha.com 02.02.2018) ട്രെയിന്‍ യാത്രക്കിടയില്‍ അപമാനിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന യുവാവിനെ ധീരതയോടെ നേരിട്ട നടി സനുഷക്ക് ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനം. വെള്ളിയാഴ്ച രാവിലെ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ സനുഷക്കും മാതാപിതാക്കള്‍ക്കും ഡിജിപി വിരുന്നും ധീരതക്കുള്ള ഉപഹാരവും നല്‍കി. 'ഇതെന്തൊരു നാട്, തനിക്ക് സംഭവിച്ചത് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നെങ്കില്‍ ആശ്വസിപ്പിക്കാന്‍ പതിനായിരങ്ങള്‍ വരുമായിരുന്നു. എന്നാല്‍ താന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ഒരാള്‍പോലും തിരിഞ്ഞുനോക്കിയില്ല. വണ്ടിയിലുണ്ടായിരുന്ന ഉണ്ണിസാറും സുഹൃത്ത് രഞ്ജിത്തും മാത്രമാണ് തുണയായത്.'

തീവണ്ടിയില്‍ അക്രമത്തിനിരയായ ചലച്ചിത്ര നടി സനുഷയുടെ പരിഭവം ഇപ്രകാരമാണ്. ചെറുപ്പത്തിലേ കരാട്ടേ പഠിച്ചതും അനുഗ്രഹമായി. ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് എങ്ങുനിന്നോ ആത്മധൈര്യമുണ്ടായി. നല്ല ഉറക്കത്തിലായിരുന്നു. ചുണ്ടത്തെന്തോ സ്പര്‍ശിക്കുന്നത് കണ്ടാണ് ഞെട്ടിയുണര്‍ന്നത്. പെട്ടെന്ന് അമ്പരന്നു. പിന്നീട് അക്രമിയെ കൈയ്ക്ക് പിടിച്ചു നിര്‍ത്തി. ഉറക്കെ ശബ്ദം വെച്ചിട്ടും വണ്ടിയിലുള്ള ഒരാള്‍ പോലും അനങ്ങിയില്ല. എല്ലാവരും ഉറക്കം നടിക്കുകയായിരുന്നു. പെട്ടെന്ന് കടന്നുവന്ന തിരക്കഥാകൃത്ത് ഉണ്ണിസാറും  സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ രഞ്ജിത്തുമാണ് സഹായത്തിനെത്തിയത്. തക്ക സമയത്ത് പ്രതികരിക്കാന്‍ ആത്മധൈര്യമുണ്ടായത് നീലേശ്വരത്തുകാരി എന്ന ബോധമാണ്. പിന്നെ കാവിലമ്മയും തളീലപ്പനും തുണയായി.

ചിറപ്പുറം ആലിന്‍കീഴിലെ സന്തോഷിന്റെയും നീലേശ്വരം പട്ടേനയിലെ ഉഷയുടെയും മകളായ സനുഷക്ക് തിരൂരില്‍ വെച്ചാണ് ദുരനുഭവമുണ്ടായത്. ഉടന്‍ തന്നെ റെയില്‍വേ പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നും റെയില്‍വേ എസ്ഐ വിനില്‍കുമാറും സംഘവുമാണ് അക്രമിയായ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശിയും സ്വര്‍ണ ബിസിനസുകാരനുമായ ആന്റോ ബോസിനെ അറസ്റ്റുചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം സനുഷ തിരുവനന്തപുരത്തേക്ക് പോയി. ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി അന്‍പത്തിനാല് വകുപ്പ് പ്രകാരം അറസ്റ്റിലായ ആന്റോബോസിനെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവം അറിഞ്ഞയുടന്‍ തന്നെ കണ്ണൂരില്‍ നിന്ന് പിതാവ് സന്തോഷും മാതാവ്  ഉഷയും തിരുവനന്തപുരത്തേക്കെത്തി.

തിരുവനന്തപുരത്ത് ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സനുഷ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിലെ എവണ്‍ കോച്ചില്‍ കോളേജിലേക്കുള്ള യാത്രക്കിടയിലാണ് അക്രമത്തിനിരയായത്.
ട്രെയിന്‍ യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നേരിട്ട സനുഷക്ക് ഡി ജി പി ലോകനാഥ് ബെഹറയുടെ അഭിനന്ദനം; പിന്നാലെ നടിക്കും കുടുംബത്തിനും വിരുന്നും ഉപഹാരവും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Family, Top-Headlines, Cinema, Lok Nath Behra's congrats for Sanusha
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia