മഞ്ജുവിന്റെ മനം കവർന്ന, സോഷ്യൽ മീഡിയ പരതി നടന്ന ആ കൊച്ചു സുന്ദരി കാസർകോട്ടുകാരി
Apr 5, 2021, 23:58 IST
കാസർകോട്: (www.kasargodvartha.com 05.04.2021) നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്ലാക് മിഡിയും വൈറ്റ് ടോപും ഷൂവും അണിഞ്ഞു തികച്ചും വ്യത്യസ്തമായ ഗെറ്റപിലായിരുന്നു താരം എത്തിയത്. ചതുർമുഖം എന്ന സിനിമയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയതായിരുന്നു മഞ്ജു.
ഈ ചിത്രങ്ങൾ വൈറലായതോടെ ഇത് അനുകരിച്ച് പലരും രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഒരു കൊച്ചു സുന്ദരിയുണ്ട്. ബേബി ഇഷാ മെഹഖ് എന്ന മിടുക്കി. അപാരമായ മേക് ഓവറിലൂടെ മഞ്ജുവാര്യരുടെ പോലും മനം ഇഷാ കവർന്നു.
ആ കുട്ടിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയ. ഒടുവിൽ അവളെ കണ്ടെത്തി. കാസര്കോട്ടുകാരിയാണ് ഇഷാ മെഹഖ്. കിഡ്‌സ് മോഡല്‍ കൂടിയായ ബേബി ഇഷ തളങ്കര സ്വദേശി സലീമിന്റെയും വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ സാലിയയുടെയും മകളാണ്. മാതാപിതാക്കള്‍ക്കൊപ്പം ദുബൈയിലാണ് താമസം.
Keywords: Kerala, News, Kasaragod, Top-Headlines, Cinema, Actor, Photo, Child, Social-Media, Little girl captivated Manju Warrier through social media is Kasaragod Native.
< !- START disable copy paste -->