Leo Release | വിജയുടെ 'ലിയോ'യ്ക്ക് രാവിലെ 7 മണിക്ക് പ്രത്യേക ഷോ അനുവദിക്കാനാകില്ലെന്ന് തമിഴ്‌നാട് സര്‍കാര്‍
ചെന്നൈ: (KasargodVartha) നടന്‍ വിജയ് നായകനായി എത്തുന്ന 'ലിയോ' എന്ന ചിത്രത്തിന് രാവിലെ ഏഴ് മണിക്ക് പ്രത്യേക ഷോ അനുവദിക്കാനാകില്ലെന്ന് തമിഴ്‌നാട് സര്‍കാര്‍. പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത് സ്‌കൂള്‍ സമയത്തെ ഗതാഗത ഗതാഗത കുരിക്ക് ചൂണ്ടിക്കാട്ടിയാണ്. ചിത്രത്തിന്റെ റിലീസിങ് ദിവസമായ ഒക്ടോബര്‍ 19 വ്യാഴാഴ്ച രാവിവലെ ഒമ്പത് മണിമുതല്‍ തൊട്ടടുത്ത ദിവസം പുലര്‍ചെ 1.30 മണി വരെ സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
ചിത്രത്തിന് രാവിലെ ഏഴ് മണിക്ക് പ്രത്യേക പ്രദര്‍ശനത്തിന് അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ നേരത്തെ തമിഴ്‌നാട് സര്‍കാരിനോട് മദ്രാസ് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് സര്‍കാര്‍ നിലപാട് അറിയിച്ചത്. തമിഴ്‌നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ തിങ്കളാഴ്ച മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും നിര്‍മാതാവിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
തമിഴ്‌നാട്ടില്‍ വിജയ് ചിത്രം 'ലിയോ'യുടെ ആദ്യ ഷോ സമയം നിലവില്‍ രാവിലെ ഒമ്പതി മണി ആയിരിക്കും. എന്നാല്‍ കേരളത്തില്‍ ഉള്‍പെടെ പുലര്‍ച്ചെ നാലുമണിമുതല്‍ ഷോ ഉണ്ടാകും. ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ വിജയുടെ നായികയായി എത്തുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: News, National, Movie, Chennai, Leo, Release, Tamil Nadu, Thalapathy, Vijay, Early Morning Shows, Traffic, Top-Headlines, Leo Release: Tamil Nadu Govt Refuses To Allow Thalapathy Vijay-Starrers Early Morning Shows Citing Traffic.