ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു
മുംബൈ: (www.kasargodvartha.com 07.07.2021) ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ 7.30 മണിയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു
പദ്മവിഭൂഷണും ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരങ്ങളും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നയാ ദൗര്‍, മുഗള്‍ ഇ ആസാം, ദേവ്ദാസ്, റാം ഔര്‍ ശ്യാം, അന്‍ഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. ജ്വാര്‍ ഭട്ട (1944) ആണ് ആദ്യ സിനിമ. അവസാന ചിത്രം കില (1998). ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്.
Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Hospital, Treatment, Dilip Kumar, Legendary actor Dilip Kumar passes away