city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നേരുന്നത് ആശംസയല്ല, പിന്തുണ: കുഞ്ചാക്കോ ബോബന്‍

കാസര്‍കോട്: (www.kasargodvartha.com 15.06.2014) നീതിക്ക് വേണ്ടി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും തന്റെ പിന്തുണ ഉണ്ടാകുമെന്ന് സിനിമാ നടന്‍ കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. ഇരകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ആ പ്രദേശത്ത് കൂടി ഒരു സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ തന്റെ മനസിനെ നൊമ്പരപ്പെടുത്തി.

നമ്മുടെ ഭരണാധികാരികള്‍ക്ക് അങ്ങനെ തോന്നാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ കാസര്‍കോട് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഈ കണ്‍വെന്‍ഷന് ആശംസ നേരാനല്ല, പിന്തുണ അറിയിക്കാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയമാക്കി ഡോ.ബിജു സംവിധാനം ചെയ്യുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയിലെ അഭിനയത്തിനായി കാസര്‍കോട്ട് എത്തിയതാണ് കുഞ്ചാക്കോ ബോബന്‍.

കണ്‍വെന്‍ഷന്‍ സിനിമയുടെ സംവിധായകന്‍ ഡോ.ബിജു ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് തള്ളിക്കളയണമെന്നും ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് തങ്ങളാലാവുന്ന സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 23 മുതല്‍ നിയമസഭക്ക് മുന്നില്‍ പട്ടിണി സമരം നടത്താനാണ് പീഡിത മുന്നണി തീരുമാനിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ റിപോര്‍ട്ട് തള്ളുക, ശാസ്ത്രീയവും ക്രിയാത്മകവുമായ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പട്ടിണി സമരം.

കണ്‍വെന്‍ഷനില്‍ ടി.ശോഭന അധ്യക്ഷത വഹിച്ചു. ക്യാമറാമാന്‍ എം.ജെ രാധാകൃഷ്ണന്‍, അംബികാ സുതന്‍ മാങ്ങാട്, മുനീസ അമ്പലത്തറ, മധു എസ്. നായര്‍, പി.വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളും അമ്മമാരുമടക്കം നൂറു കണക്കിന് പേര്‍ പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നേരുന്നത് ആശംസയല്ല, പിന്തുണ: കുഞ്ചാക്കോ ബോബന്‍

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നേരുന്നത് ആശംസയല്ല, പിന്തുണ: കുഞ്ചാക്കോ ബോബന്‍

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നേരുന്നത് ആശംസയല്ല, പിന്തുണ: കുഞ്ചാക്കോ ബോബന്‍



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
യു.പിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; പ്രതികളില്‍ പോലീസുകാരന്റെ മകനും
Keywords: Kasaragod, Endosulfan, Strike, Cinema, Actor, Kunchacko Boban, Convention, Childrens, Parents, Welcome, Cameraman, Report, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia