city-gold-ad-for-blogger

New Movie | കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും'മാര്‍ച് 3ന് തീയേറ്ററുകളിലേക്ക്

കൊച്ചി: (www.kasargodvartha.com) നടന്‍ കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം 'പകലും പാതിരാവും' മാര്‍ച്ച് മൂന്നിന് തീയേറ്ററുകളിലേക്കെത്തും. രജിഷ വിജയനാണ് നായികയായി എത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്.

ഗുരു സോമ സുന്ദരം, മനോജ് കെ യു, സീത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിശാദ് കോയയാണ്.

New Movie | കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും'മാര്‍ച് 3ന് തീയേറ്ററുകളിലേക്ക്

വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. ക്രിസ്റ്റഫര്‍, ഓപറേഷന്‍ ജാവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Kunchacko Boban movie Pakalum Paathiravum will be released on March3.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia