കുഞ്ചാകോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ആമസോണ്‍ പ്രൈമില്‍
കൊച്ചി: (www.kasargodvartha.com 11.05.2021) കുഞ്ചാകോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ആമസോണ്‍ പ്രൈമില്‍. മേയ് 11 മുതല്‍ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം പ്രേക്ഷകര്‍ക്ക് ചിത്രം ലഭ്യമാകും. അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Kunchacko Boban, Nayanthara, Amazon Prime, Kunchacko Boban and Nayanthara movie 'Nizhal' on Amazon Prime