city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൂപ്പര്‍ താരങ്ങളെയും യുവ നടന്മാരേയും പിന്തള്ളി ഹാസ്യതാരം ഇന്ദ്രന്‍സ് മികച്ച നടനായി, ടേക്ക് ഓഫിലൂടെ തുര്‍ച്ചയായ രണ്ടാം തവണയും പാര്‍വതി മികച്ച നടിയായി

തിരുവനന്തപുരം: (www.kasargodvartha.com 08/03/2018) 2017ലെ കേരള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളെയും യുവ നടന്മാരേയും പിന്‍ന്തള്ളി ഹാസ്യതാരം ഇന്ദ്രന്‍സ് മികച്ച നടനായി. ടേക്ക് ഓഫിലൂടെ തുര്‍ച്ചയായ രണ്ടാം തവണയും പാര്‍വതി മികച്ച നടിയായി. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍ ചിത്രം ഈ.മ.യൗ.

അതീവ രഹസ്യമായാണ് ഇക്കുറി പുരസ്‌കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതില്‍ മികച്ച 2021 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്‌ക്രീനിംഗ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ അതീവ രഹസ്യമായാണു നടത്തിയത്.

സൂപ്പര്‍ താരങ്ങളെയും യുവ നടന്മാരേയും പിന്തള്ളി ഹാസ്യതാരം ഇന്ദ്രന്‍സ് മികച്ച നടനായി, ടേക്ക് ഓഫിലൂടെ തുര്‍ച്ചയായ രണ്ടാം തവണയും പാര്‍വതി മികച്ച നടിയായി


മറ്റു പുരസ്‌കാരങ്ങള്‍:

ഒറ്റമുറി വെളിച്ചം മികച്ച കഥാചിത്രം.

ഏദന്‍ മികച്ച രണ്ടാമത്തെ ചിത്രം.

മികച്ച സ്വഭാവ നടന്‍ - അലന്‍സിയര്‍

സ്വഭാവ നടി - പോളി വല്‍സന്‍ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)

കഥാകൃത്ത് - എം.എ. നിഷാദ്

തിരക്കഥാകൃത്ത് - സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

ബാലതാരങ്ങള്‍ - മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര

സംഗീത സംവിധായകന്‍ - എം.കെ. അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍)

ഗായകന്‍ - ഷഹബാസ് അമന്‍

ഗായിക - സിതാര കൃഷ്ണകുമാര്‍ (വിമാനം)

ക്യാമറ - മനേഷ് മാധവ്

കലാമൂല്യമുള്ള ജനപ്രിയ സിനിമ - രക്ഷാധികാരി ബൈജു

പശ്ചാത്തല സംഗീതം - ഗോപീസുന്ദര്‍

ഗാനരചയിതാവ് - പ്രഭാവര്‍മ

അവാര്‍ഡ് വിവരം ചോരാനിടയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങള്‍ക്കു മൊബൈല്‍ ഫോണും വാട്‌സാപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിന്‍ഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദര്‍ശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികള്‍ ആശയവിനിമയങ്ങളില്‍നിന്നു വിട്ടുനിന്നു. തിരുവനന്തപുരത്ത വ്യഴാഴ്ച്ച ഉച്ചയ്ക്ക് മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Top-Headlines, Cinema, Award, Entertainment, Minister,Kerala film award 2017; Indrance best actor, Parvathi best actress

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia