ദിലീപിനോടൊപ്പം കാവ്യ ജന്മനാടായ നീലേശ്വരത്തെത്തി
Dec 30, 2016, 09:00 IST
നീലേശ്വരം: (www.kasargodvartha.com 30.12.2016)വി വാഹ ശേഷം നടി കാവ്യാ മാധവന്‍ ഭര്‍ത്താവ് ദിലീപിനോടൊപ്പം ജന്മനാടായ നീലേശ്വരത്തെി. വ്യാഴാഴ്ചയാണ് ഇരുവരും കാവ്യയുടെ നീലേശ്വരത്തെ തറവാട് വീട്ടിലെത്തിയത്. അയല്‍വാസികളും ബന്ധുക്കളും ഇവരെ നീലേശ്വരത്തേക്ക് എതിരേറ്റു. കാറിലാണ് ഇരുവരും എത്തിയത്. കാവ്യയും ദിലീപും എത്തിയതറിഞ്ഞ് നിരവധി പേര്‍ വീട്ടില്‍ തടിച്ചുകൂടി.
എല്ലാവരോടും ദിലീപും കാവ്യയും സൗഹൃദം പങ്കുവെച്ചു. വീണ്ടും അഭിനയിക്കുമോ എന്നായിരുന്നു കാവ്യയോട് എല്ലാവരും ചോദിച്ചത്. കാവ്യ മറുപടി പുഞ്ചിരിയിലൊതുക്കി. ഇരുവരും ബന്ധുക്കളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം വൈകാതെ മടങ്ങി. ഇക്കഴിഞ്ഞ നവംബര്‍ 25 ന് കൊച്ചിയില്‍ വെച്ചാണ് ദിലീപ് കാവ്യ വിവാഹം നടന്നത്.
സിനിമയില്‍ സജീവമായ ശേഷം കുറച്ച് കാലം മാത്രമാണ് കാവ്യയും കുടുംബവും നീലേശ്വരത്ത് താമസിച്ചിരുന്നത്. പിന്നീട് കുടുംബസമേതം താമസം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. സിനിമാ ലൊക്കേഷനുകളിലും ചാനല്‍ അഭിമുഖങ്ങളിലും പരിപാടികളിലും കാവ്യ തന്റെ ജന്മ നാടിനെക്കുറിച്ചുള്ള ഇഷ്ടം വാതോരാതെ തുറന്ന് പറയാറുണ്ട്.
Keywords: Kasaragod, Nileshwaram, Car, Marriage, Cinema, Dileep, Kavya Madhavan, Channel Programms, Kavya visit Nileshram with Dileep.