city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിനിമകളിൽ പോലും ഹിറ്റായ കാസർകോടിന്‍റെ ഗ്രാമ്യ ഭാഷ കോർത്തിണക്കിയ ശരീഫ് കൊടവഞ്ചിയുടെ 'ഞങ്ങളെ കാസ്രോട്' കുറിപ്പ് വൈറലായി

കാസർകോട്: (www.kasargodvartha.com 21.10.2020) സിനിമകളിൽ പോലും ഹിറ്റായ കാസർകോടിൻ്റെ ഗ്രാമ്യ ഭാഷ കോർത്തിണക്കിയ 'ഞങ്ങളെ കാസ്രോട്' കുറിപ്പ് വൈറലായി. പൊതുപ്രവർത്തകനായ ശരീഫ് കൊടവഞ്ചിയാണ് കാസർകോട്ടുകാരുടെ മതമൈത്രിയും സ്നേഹവായ്പ്പും വ്യക്തമാക്കിയുള്ള വായിക്കാൻ രസകരമായ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ സജീവമായതോടെയാണ് കാസർകോടൻ ഭാഷാപ്രയോഗം വലിയ തോതിൽ ചർച്ച ചെയ്യപ്പെടാൻ ഇടയാക്കിയിരിക്കുന്നത്. തിരുവനന്തപുരക്കാരുടെയും തൃശ്ശൂർക്കാരുടെയും പാലക്കാടൻ കാമത്ത്മാരുടെയും കോഴിക്കോടൻ ഭാഷയുടെയും പ്രയോഗങ്ങളെ കടത്തിവെട്ടിയാണ് കാസർകോട്ടുകാരുടെ ഭാഷകൾക്ക് സിനിമകളില്‍ പോലും സ്വീകാര്യത ലഭിച്ചു വരുന്നത്.

സിനിമകളിൽ പോലും ഹിറ്റായ കാസർകോടിന്‍റെ ഗ്രാമ്യ ഭാഷ കോർത്തിണക്കിയ ശരീഫ് കൊടവഞ്ചിയുടെ 'ഞങ്ങളെ കാസ്രോട്' കുറിപ്പ് വൈറലായി


 
ഇതിനൊപ്പം ചേർത്ത് വെക്കാൻ കഴിയുന്നതാണ് ശരീഫ് കൊടവഞ്ചിയുടെ പദ്യ രൂപത്തിലുള്ള കുറിപ്പ്.


കുറിപ്പിൻ്റെ പൂർണ്ണരൂപം:


ഞങ്ങളെ കാസ്രോട്

ഞങ്ങളെ നാട്

കാസ്രോട്

എല്ലാരോടും

പിര്സോല്ലോ

ഞങ്ങക്കെല്ലാരോടും

പിര്സോല്ലോ


ജാതിബേദോ

ഇല്ലാതെ

ഒഗ്ഗട്ടായിക്കയ്യുന്ന

ഞങ്ങളെ തമ്മില്

ഗുൽമാലാക്കി

പിത്തിനപരത്താൻ

നോക്കിയർണ്ടാ


എന്നോടുമ്മ

ചെല്ലീനല്ലോ

കിബിറ് കാട്ടി

നടന്നർണ്ടാ

കെർണ്ണീപ്പൊന്നും

കളിച്ചർണ്ടാ

നമ്മക്കെല്ലാം

ഒടപ്പറപ്പല്ലേ

പടച്ചോനെ മറന്ന്

കളിച്ചർണ്ടാ

അയക്കുടി ചന്തു

കാക്കാനെപോലെ

പീറ്ററന്റെ മോനല്ലേ

ചോമാറുന്റെ

പുവ്വൻ കോയി

നബിദിനത്തിന്

അറുക്കണൊല്ലോ

സീത്തക്ക

തന്ന ബനീങ്ങ

പുളിയും കൂട്ടി

ബറബാക്കി

ബെറുഞ്ചോറ്

ബയറ്നൊർച്ചും

ബെയ്ക്കാലോ

ച്ചുക്രൂന്റെ കടച്ചിക്ക്

അരിക്കച്ചി

കൊടുത്താല്

പാല് മേങ്ങീറ്റ്

കുടിക്കാലോ


ഉമ്മാക്ക്

തീരേകൈനില്ല

കുഞ്ഞായിൻറടിലെ

ടാക്കട്ടറെ കണ്ട്

തൂയിബെച്ച്

ബെർണോല്ലോ

ധർമ്മാസുത്രിയില്,

പോയിറാൻ കയില

നേർസ്വമാറ്

ബായ്യറിയും

ടാക്കട്ടർച്ചിന്റെ

ബംബ്ബും കിഫ്റും

കണ്ട്റാനെനിക്ക്

ആബേലപ്പാ

പജീത്തിയായൊരു

ആസുത്രി

ഓക്കാനം

ബെരുന്നൊരു

മെര്ന്നിന്റെ നാറ്റം

ദീനം ജാസ്തിയായി

മരിക്കാനാമ്പം

ഔത്തേക്കന്നെ

എത്തിച്ചർണം

പുള്ളറെ ഉപ്പ

മരിച്ചപ്പൊന്നെ

മരിക്കാൻ മേണ്ടി

ആസിച്ചു.

ഉമ്മാന്റെയാസെ

കബൂലായി

ഔത്തുന്നന്നെ

മൗത്തായി


കാസ്രോട്ട്ന്ന്

ദുബൈപോയ

പുളളറല്ലാം

ഓപ്പാസെന്നെ

പായ്ന്നല്ലോ

കരക്കരയായിറ്റ്,

പൊഞ്ഞേറായിറ്റ്,

പൊരിയിരിപ്പാഉം

പുള്ളർക്ക്,

ബേജാറായിറ്റ്

കയ്യാലായിറ്റ്

അപ്പോന്നെ

ബന്നുറ്വല്ലോ


കേളിയിള്ളാളും

സുജായിമാറും

സുമാറുള്ളൊരു

നാടെല്ലേ

കുഞ്ഞിരാമാട്ടനും

ഉബൈദിച്ചാഉം

ഗോപിന്ദപൈയും

കിഞ്ഞണ്ണറൈയും

പെറ്റുബീണൊരുനാടല്ലേ

കതെയെയ്തുന്നോറും

പാട്ടെയെതുന്നോറും

ജാസ്തിയിള്ളനാടല്ലോ


ഉസ്ക്കൂളും

കോളോജും

തേയ്നില്ലാലോ

ക്ടാക്കക്ക്

പടിക്കാൻ

മംഗലാര്ത്തേക്ക്

തന്നെ പോണോല്ലോ


മയെ ചെർങ്ങനെ

ബന്നങ്കില്

ബെജാർലെ

സ്രാണ്ടി

ബന്തായിറ്റ്

ചേറുംബെള്ളം

റോട്ട്ലേക്ക്

മറിഞ്ഞ്

ജാറിറ്റ് ബൂവ്വല്

പതിവല്ലോ


ബേക്കലംകോട്ട

കണ്ട്റ്റ്ലേ

ആസയിണ്ടങ്കിലി

ബന്നോളിൻ

ബള്ളമാനം

ബന്നോളിൻ

റാണിപുരത്തിലെ

കാടുംകുന്നും

ബിടിയോളം

കണ്ടിറ്റ്

കുസാലാക്കി

പുവ്വാലോ

മുടുടുപ്പ്നേരത്ത്

സൂര്യൻ കടലില്

ബൂന്നത്

കാണാൻ

എന്തൊരുപാങ്ങ്

ചങ്ങായിമാരെ,


പുള്ളറെ ബെഗ്ടും

ബയസറെ

പൊയത്തഉം

ഞങ്ങക്കാകെ

പൊൽസാന്ന്,

ഞങ്ങളെ ബാസെ

തിരിയോ തെക്കറെ

ഞങ്ങൾക്കീടെ

പല കോലം

കർണാട

മലയാള

കരാടയും

തുളു മാറാട്ടി

കൊങ്ങിണിയും

ഹിന്ദുസ്ഥാനി

ഇംഗ്ലീസും

അറബി

കൊടക്

അങ്ങനെയങ്ങനെ

ചെർങ്ങനെല്ലം

ഞങ്ങക്കറിയും

ഇതല്ലം കൂട്ടി

ചാമ്പാറ് പോലെ

ഞങ്ങള് ബിസിയം

പറയുമ്പോ

തെക്കന്മാറ്

പല്ലിളിക്കും

എഉതിയാല്

അച്ചരം

സെരിയാല്ലാന്ന്

കളിയാക്കണ്ട

ഞങ്ങക്കിങ്ങനെ

കുച്ചില്ലെ ബാസെ

മറ്റ് ള്ളോർക്ക്

തിരിയീലാ...


കോയി കെട്ടും

കമ്പളപ്പോത്തും

കർണാടക്കളിയും

തെയ്യംകെട്ടും

ഒപ്പനപ്പാട്ടും

കോൽക്കളിയും

പള്ളീലുള്ള ഉറൂസ്സും

അമ്പലത്തിലെ

ബെടിക്കെട്ടും

ഞങ്ങക്കീടെ

പൗസാക്ക്.


(NB കാസർക്കോട്ടെ മുസ്ലീം വീടുകളിലെ പഴയ ഗ്രാമ്യഭാഷ. അക്ഷരതെറ്റില്ല. തെറ്റായി തോന്നുന്നതല്ലാം ഗ്രാമ്യഭാഷാപ്രയോഗത്തിലെ ഉച്ചാരണങ്ങളാണ്).


Keywords: Kasaragod, News, Social-Media, Kerala, Cinema, Report, Religious-brotherhood, Post, Facebook, Viral, Kasargodian's Facebook post 'Nangale Kasrot' goes viral.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia