city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തുനിന്ന കാസര്‍കോട്ടെ വിഷ്ണുവിനെ സിനിമക്കാര്‍ കൊണ്ടുപോയി നായകനാക്കി; ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്ക്

കാസര്‍കോട്: (www.kasargodvartha.com 14.09.2017) സിനിമാ മോഹവുമായി ഒരുപാട് ആല്‍ബങ്ങളും ഡബ്‌സ്മാഷും ചെയ്ത് താരമായി മാറിയെങ്കിലും താനൊരു നായകനാകുമെന്ന് കാസര്‍കോട്ടെ വിഷ്ണു വിചാരിച്ചിരുന്നില്ല. ഒന്നും ശരിയാകാതെ മോഹങ്ങള്‍ ഉള്ളിലൊതുക്കി അമ്മാവന്‍മാര്‍ ഗള്‍ഫിലേക്ക് പോകാന്‍ വിസ തയ്യാറാക്കുന്നതിനിടെ അവിചാരിതമായാണ് വിഷ്ണുവിന് സിനിമാ ലോകത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടത്. സംവിധായകന്‍ രാജീവ് വര്‍ഗീസിന്റെ സുഹൃത്ത് സിനിമാ രംഗത്തുള്ള തൃശൂരിലെ ഫവാസ് ആണ് തൃശൂരില്‍ 'അങ്ങനെ ഞാനും പ്രേമിച്ചു' എന്ന സിനിമയുടെ ഓഡീഷന്‍ നടക്കുന്ന വിവരം വിഷ്ണുവിനെ അറിയിച്ചത്.  www.kasargodvartha.com

ഇതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തിനെയും കൂട്ടി ഓഡീഷനില്‍ പങ്കെടുത്തെങ്കിലും പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ ഒാഡീഷനിലും പങ്കെടുത്ത വിഷ്ണു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. അതുപോലെ തന്നെ ഈ സിനിമയിലും തനിക്ക് അവസരം ലഭിക്കില്ലെന്ന് കരുതി ഗള്‍ഫിലേക്ക് പോകാനായി എല്ലാ തയ്യാറാടുപ്പുകളും നടത്തുമ്പോഴാണ് വിഷ്ണുവിന് സംവിധായകന്റെ വിളി വന്നത്.  www.kasargodvartha.com

നാല് നായകന്മാരുള്ള സിനിമയില്‍ ഒരു നായകനായി തന്നെ തിരഞ്ഞെടുത്ത വിവരം അറിയിച്ചപ്പോള്‍ അടക്കാനാവാത്ത ആഹ്ലാദമാണ് ഉണ്ടായതെന്ന് വിഷ്ണു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ദുബൈയിലെ ജോലി മാറ്റി വെച്ച് കൊച്ചിയിലേക്ക് പോയ വിഷ്ണു കഴിഞ്ഞ മെയ് 15 മുതല്‍ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു. 'അങ്ങനെ ഞാനും പ്രേമിച്ചു' എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഉടന്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും.  www.kasargodvartha.com

ഇതിനു തൊട്ടുപിന്നാലെ നമസ്‌തേ ഇന്ത്യ എന്ന ചിത്രത്തിലേക്കും വിഷ്ണു കാസ്റ്റ് ചെയ്യപ്പെട്ടു. നാലു മിനുട്ടുള്ള ഡബ്‌സ്മാഷിന്റെ പ്രകടനം കണ്ട് സംവിധായകന്‍ ഷാജി കൈലാസിന്റെ സഹസംവിധായകനായിരുന്ന അജയ് രവികുമാര്‍ വിഷ്ണുവിനെ നായകനാക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബര്‍ 25ന് ഡല്‍ഹിയില്‍ വെച്ചാണ് ആരംഭിക്കുന്നത്. താജ്മഹലിനകത്ത് ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ പ്രണയചിത്രമായിരിക്കും ഇത്. ബോളിവുഡ് നടിയായ റഷ്യന്‍ സുന്ദരി എലീനയാണ് നായിക.

സുള്ള്യ കെ.വി.ജി എഞ്ചിനീയറിംഗ് കോളജില്‍ നിന്നും മെക്കാനിക്ക് എഞ്ചിനീയറിംഗ് പാസായ വിഷ്ണു കുറച്ചുകാലം ചെന്നൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്തിരുന്നു. ഇതിനിടയിലാണ് ഡബ്‌സ്മാഷ് ചിത്രീകരിച്ച് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. നിരവധി പേര്‍ കണ്ട വീഡിയോ പിന്നീട് മലയാളം ആക്ടേഴ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തതോടെയാണ് വിഷ്ണുവിനെ സിനിമാരംഗത്തുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് വിഷ്ണുവിന് സിനിമാ ലോകം വഴികള്‍ തുറന്നുകൊടുക്കുകയായിരുന്നു. കുട്ടിക്കാലത്തു തന്നെ സിനിമാ മോഹം വിഷ്ണുവിന്റെ ഉള്ളിലുദിച്ചിരുന്നു. സ്‌കൂളിലും കോളജിലും പഠിക്കുമ്പോള്‍ തന്നെ അഭിനയിക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും വിഷ്ണു ഉപയോഗപ്പെടുത്തുകയും മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തിരുന്നു.  www.kasargodvartha.com

ഇന്ത്യയെ അറിയാന്‍ ആഗ്രഹിക്കുന്ന ഒരു ഇസ്രായേലി പെണ്‍കുട്ടിയായാണ് 'നമസ്‌തേ ഇന്ത്യ'യില്‍ നായികയായി എലീന എത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കള്‍ നമസ്‌തെ ഇന്ത്യയുടെ ഭാഗമാകുന്നു. കേരളം, കര്‍ണാടക, ന്യൂഡല്‍ഹി, ആഗ്ര, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ താജ്മഹലും ഹിമാലയ പര്‍വത നിരകളുമാണ്. ഹിമാലയത്തിലെ 18,600 അടി ഉയരത്തില്‍ വരെ എത്തുന്ന ക്ലൈമാക്‌സ് ചിത്രീകരണം ചിത്രത്തിന്റെ ദൃശ്യഭംഗിയെ അവിസ്മരണീയമാക്കും. ദേശസ്‌നേഹത്തിനും മതസൗഹാര്‍ദത്തിനും പ്രാധാന്യം നല്‍കുന്ന സിനിമ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്നതായിരിക്കുമെന്നാണ് വിഷ്ണു പറയുന്നു.  www.kasargodvartha.com

വിഷ്ണു നമ്പ്യാര്‍ എന്നാണ് സിനിമയില്‍ പേര് സ്വീകരിച്ചിരിക്കുന്നത്. സിദ്ദീഖ്, മേജര്‍ രവി, നിര്‍മല്‍ തുടങ്ങി മുന്‍ നിര താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. നമസ്തെ ഇന്ത്യയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആര്‍. അജയ് രവി കുമാറാണ്. ക്രിയേറ്റിയോ ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മേനോനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം അഖില്‍ രാജ്.

കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്റെയും പാലക്കുന്നിലെ കെ.പി വത്സലയുടെയും ഏകമകനാണ് വിഷ്ണു.  www.kasargodvartha.com

-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്


ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തുനിന്ന കാസര്‍കോട്ടെ വിഷ്ണുവിനെ സിനിമക്കാര്‍ കൊണ്ടുപോയി നായകനാക്കി; ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്ക്

ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തുനിന്ന കാസര്‍കോട്ടെ വിഷ്ണുവിനെ സിനിമക്കാര്‍ കൊണ്ടുപോയി നായകനാക്കി; ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്ക്

ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തുനിന്ന കാസര്‍കോട്ടെ വിഷ്ണുവിനെ സിനിമക്കാര്‍ കൊണ്ടുപോയി നായകനാക്കി; ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്ക്

ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തുനിന്ന കാസര്‍കോട്ടെ വിഷ്ണുവിനെ സിനിമക്കാര്‍ കൊണ്ടുപോയി നായകനാക്കി; ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്ക്

ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തുനിന്ന കാസര്‍കോട്ടെ വിഷ്ണുവിനെ സിനിമക്കാര്‍ കൊണ്ടുപോയി നായകനാക്കി; ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്ക്

ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തുനിന്ന കാസര്‍കോട്ടെ വിഷ്ണുവിനെ സിനിമക്കാര്‍ കൊണ്ടുപോയി നായകനാക്കി; ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Cinema, Entertainment, Vishnu Nambiar, Namaste India, Angane Nhanum Premichu, Movies, Kasargodan Vishnu Nambiar acting as hero in two films

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia