യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കീ ഫ്രൈംസ് ഇന്റര്‍നാഷനലിന്റെ അമരത്ത് കാസര്‍കോട് സ്വദേശിയും
ദുബൈ: (www.kvartha.com 02.07.2021) യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കീ ഫ്രൈംസ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രടറിയായി കാസര്‍കോട് സ്വദേശി വി അബ്ദുല്‍ സലാമിനെ തെരഞ്ഞെടുത്തു. പതിനേഴ് രാജ്യങ്ങളില്‍ നിന്നായി നിരവധി പ്രതിഭകളെ ഒരു കുടക്കീഴില്‍ അണി നിരത്തുകയും, അവരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുകയും, വിവിധ മേഖലകളിലുള്ള നവപ്രതിഭകളെ അവരുടെ കഴിവിനെ സിനിമ, ടെലിവിഷന്‍ മേഖലകളിലടക്കം കഴിവ് പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയും ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കീ ഫ്രൈംസ് ഇന്റര്‍നാഷനല്‍.
പ്രമോദ് മാങ്ങാട്ട് തൃശൂരിനെ പ്രസിഡന്റായും കരീം ചേരുരാല്‍ മലപ്പുറത്തെ കണ്‍വീനര്‍ ആന്‍ഡ് കോഡിനേറ്റര്‍ ആയും തെരഞ്ഞെടുത്തു. ചെയര്‍മാന്‍ റാഫി വക്കം, പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞി നീലേശ്വരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഭാരവാഹികളെ തീരുമാനിച്ചത്. പുതിയ ഭാരവാഹികള്‍ ജൂലൈ നാലിന് ചുമതല ഏറ്റെടുക്കും.
വി അബ്ദുല്‍ സലാം, നിസ്വാര്‍ഥ സേവനവും മികവുറ്റ സാഹിത്യ പ്രവര്‍ത്തനവും മുന്‍നിര്‍ത്തി 2020 ലെ പ്രവര്‍ത്തനശ്രീ പുരസ്‌കാരം പത്മശ്രീ ഡോ. അലി മണിക്ഫാനില്‍ നിന്നും നേടിയിട്ടുണ്ട്. ഹത്രാസിലെ നൊമ്പരം, കാണാക്കിനാവ്, ആദിയും വ്യാധിയും, കയ്യൊപ്പ്, നിറനിലാവ്, കാണാമറയത്ത് എന്നിങ്ങനെ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.