ലോകപ്രശസ്‌ത സിനിമകൾക്ക് വിഷ്വൽ ഇഫക്ട് ഒരുക്കി കാസർകോട് സ്വദേശി
നീലേശ്വരം: (www.kasargodvartha.com 16.03.2021) ലോകപ്രശസ്‌ത സിനിമകൾക്ക് വീട്ടിലിരുന്ന് വിഷ്വൽ ഇഫക്ട് ഒരുക്കുകയാണ് കാസർകോട് സ്വദേശി. മടിക്കൈ കൂലോം റോഡിലെ പി ആദർശ് (31) ആണ് കോവിഡ് കാലത്ത് പത്തോളം ലോക പ്രശസ്ത സിനിമൾക്ക് വേണ്ടി പ്രവർത്തിച്ചത്.
പ്രശസ്ത സ്റ്റുഡിയോകളായ മാർവലിന്റെ ഫാൽകൺ ആൻഡ് ദി വിന്റർ സോൾജ്യർ, ഡിസി കോമിക്സിന്റെ സൂപർമാൻ ആൻഡ് ലൂയിസ്, മോൺസ്റ്റർ പിക്ചേഴ്സിന്റെ ഓക്സുപാഷൻ റെയ്ൻഫാൾ എന്നിവ ഇതിൽപെടുന്നു.
ബാഹുബലി–2, ടെർമിനേറ്റർ ഡാർക് ഫെയ്ത്ത്, സ്റ്റാർ ഗേൾ ടെലിവിഷൻ പരമ്പര തുടങ്ങിയ നിരവധി സിനിമകൾക്ക് വിഷ്വൽ ഇഫക്ട് ഒരുക്കിയതിലൂടെ നേരത്തെ തന്നെ ആദർശിന്റെ പേര് ടൈറ്റിൽ കാർഡിൽ വന്നിരുന്നു.
നീലേശ്വരത്തെ ഫൊടോഗ്രഫർ ജി കെ പാലായിക്ക് ഒപ്പം എഡിറ്റിങ്, ഫ്രീലാൻസ് ക്യാമറ ജോലികൾ ചെയ്ത ആദർശ് പിന്നീട് ബെംഗളൂരുവിലെത്തി അനിമേഷൻ മൾടി മീഡിയ കോഴ്സിനു ചേരുകയായിരുന്നു. ഹോളിവുഡ് സിനിമകളുടെ വിഷ്വൽ എഫക്ട്സ് ജോലികൾ ഔട്സോഴ്സ് ചെയ്തു വാങ്ങുന്ന ലാൽബാഗിലെ സ്കൈ വാകേഴ്സ് സ്റ്റുഡിയോവിൽ ശമ്പളമില്ലാതെ ഒരു വർഷത്തോളമാണ് ജോലി ചെയ്തത്.
ഇതിനിടെ ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണു ബാഹുബലി രണ്ടിൽ പ്രവർത്തിച്ചത്. കോവിഡ് എന്ന മഹാമാരിമൂലം ലോക്ഡൗൺ സമയത്ത് നാട്ടിലെത്തിയ ആദർശ് 10 മാസത്തിനിടെ 10 സിനിമകൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. ഒഴിവു നേരത്ത് നാട്ടിൽ മോഡലിങ് ഫോടോഗ്രഫിചെയ്യുന്നതാണ് ആദർശിന്റെ മറ്റൊരു താല്പര്യം. മടിക്കൈ മേക്കാട്ട് ജിവിഎച്എസ്എസിൽ എസ്എസ്എൽസി പഠനത്തിനു ശേഷം ഗ്രോടെക് ഐടിഐയിൽ ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്കു ചേർന്ന ആദർശ് യൂട്യൂബ് ചാനലുകൾ വഴിയാണ് ഫോടോഷോപ് പഠിച്ചത്. കലാകാരനും എൽഐസി ജീവനക്കാരനുമായിരുന്ന അമ്പു പണ്ടാരത്തിലിന്റെയും മടിക്കൈ സഹകരണ ബാങ്ക് റിട. അസിസ്റ്റന്റ് സെക്രടറി കെ കമലാക്ഷിയുടെയും മകനാണ് ആദർശ്. സഹോദരങ്ങൾ: അഭിലാഷ്, ഡോ. അഖില.
Keywords: Kasaragod, Kerala, News, Nileshwaram, Madikai, Cinema, World, Secretary, LIC, Marvel, DC, Kasargod native creates visual effects for world-famous movies.
< !- START disable copy paste -->