city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി മാഫിയയുടെ അടിവേരുകൾ തേടിയിറങ്ങിയ തൃശൂർ പൊലീസിന്റെ 'ഓപെറേഷൻ ക്രിസ്റ്റലിൽ' കാസർകോട് സ്വദേശി കുടുങ്ങി; മാരക എം ഡി എം എ കണ്ടെടുത്തു

തൃശൂർ: (www.kasargodvartha.com 29.10.2021) ലഹരി മാഫിയയുടെ അടിവേരുകൾ തേടിയിറങ്ങിയ തൃശൂർ പൊലീസിന്റെ 'ഓപെറേഷൻ ക്രിസ്റ്റലിൽ' കാസർകോട് സ്വദേശി കുടുങ്ങി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്ല (42) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മാരകമായ 10 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

 
ലഹരി മാഫിയയുടെ അടിവേരുകൾ തേടിയിറങ്ങിയ തൃശൂർ പൊലീസിന്റെ 'ഓപെറേഷൻ ക്രിസ്റ്റലിൽ' കാസർകോട് സ്വദേശി കുടുങ്ങി; മാരക എം ഡി എം എ കണ്ടെടുത്തു


തീരപ്രദേശങ്ങളില്‍ യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായുള്ള റിപോര്‍ടിനെ തുടര്‍ന്ന്‌ തൃശൂര്‍ റൂറല്‍ എസ്‌ പി, ജി പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈ എസ്‌ പി സലീഷ്‌ എന്‍ ശങ്കരന്റെ നേതൃത്വത്തില്‍ 'ഓപെറേഷന്‍ ക്രിസ്‌റ്റല്‍' രൂപീകരിച്ചിരുന്നു. കഴിഞ്ഞമാസം കൈപ്പമംഗലം പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കമ്പനിക്കടവിലെ ഒരു റിസോര്‍ടില്‍നിന്നും എം ഡി എം എയുമായി രണ്ടുപേരെ പിടിച്ചിരുന്നു. കൂടാതെ പെരിഞ്ഞനത്തുനിന്ന്‌ കഞ്ചാവും പിടികൂടിയിരുന്നു.

18 മുതൽ 25 വയസ് വരെയുള്ളവരെയാണ് മാഫിയ സംഘം വിതരണക്കാരായി ഉപയോഗിക്കുന്നതെന്നും യുവാക്കളെ ടൂറിനെന്ന പേരിൽ ചിലവിനുള്ള പണവും നൽകി ബെംഗ്ളൂറിലേക്കും ആന്ധ്രയിലേക്കും അയച്ച് ലഹരി സാധനങ്ങൾ കടത്തികൊണ്ട് വന്നാണ് മാഫിയകൾ അവരുടെ ബിസിനസ് വളർത്തുന്നതെന്നും പൊലീസ് പറഞ്ഞു.

മാഫിയ തലവന്‍മാരെ കണ്ടുപിടിക്കുന്നതിനായി പൊലീസ് സംഘം നടത്തിയ രഹസ്യ അന്വേഷണത്തിൽ കേരളത്തിലേക്ക്‌ മയക്കു മരുന്നുകള്‍ സുലഭമായി കൊണ്ടുവരുന്നുണ്ടെന്നു മനസിലായി. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം അന്തർ ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്ല പിടിയിലായത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ചെറായി റിസോർടുകളും, അഴീക്കോട്, എറിയാട്, തളിക്കുളം ബീചുകളും, സിനിമാ ഷൂടിങ് ലൊകേഷനുകളും കേന്ദ്രീകരിച്ചാണ് സംഘത്തിന്‍റെ ഇടപാടെന്നും പൊലീസ് പറഞ്ഞു.



Keywords:  Thrissur, Kerala, News, Top-Headlines, Kasaragod, Natives, Arrest, Police, Drugs, Police-station, MDMA, Youth, Special-squad, Business, Cinema, Ernakulam, Kasargod native arrested with drugs.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia