കാസര്‍കോട്ട് മാതൃകാ പാത ഒരുങ്ങുന്നു; റോളര്‍ സ്‌കേറ്റിങിന്റെ കുതിപ്പുമായി; തണല്‍ വിരിക്കാന്‍ അശോക മരവും
വിദ്യാനഗര്‍: (www.kasargodvartha.com 20.06.2021) നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മുതല്‍ ജില്ലാ കലക്ടറുടേയും പൊലീസ് മേധാവിയുടേയും വസതികള്‍ വരെയുള്ള പാത നവീകരിച്ച് സൗന്ദര്യവത്കരിക്കുന്നു. ടിവിയിലും സിനിമയിലും കണ്ടുപരിചയമുള്ള 'റോളര്‍ സ്‌കേറ്റിങ്' പരിശീലനത്തിനുള്ള സൗകര്യത്തോടെയാണ് പാത മിനുക്കിയെടുക്കുന്നത്. 250 മീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. പാതയുടെ അരികുകളില്‍ തണല്‍ വിരിക്കാന്‍ അശോക മരവും തളിര്‍ക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അശോക മരങ്ങളുടെ നടീല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ എന്നിവരും തൈകള്‍ നട്ടു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് പാത നവീകരണം. നടപ്പാതകളില്‍ ഇന്റര്‍ ലോക് പാകും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് സ്‌കേറ്റിങ് സൗകര്യം ഒരുക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതുള്‍പെടെയുള്ള പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്. പരമ്പരാഗത കായിക ഇനങ്ങള്‍ക്കൊപ്പം മറ്റു കായിക മേഖലയില്‍ കൂടി കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി. രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകീട്ട് ആറ് മുതല്‍ എട്ട് വരേയും റോളര്‍സ്‌കേറ്റിങ്ങ് പരിശീലനം നല്‍കും. പ്രഭാത സവാരിക്കും സൗകര്യമുണ്ടാകും.Keywords: kasaragod, TIHSS Naimaramoola, Kerala, news, District Collector, Police, Cinema, District-Panchayath, Top-Headlines, Sports, Kasargod model road is being prepared. < !- START disable copy paste -->