Promotion | കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സിബി തോമസിന് സ്ഥാനക്കയറ്റം; ഇനി വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി; സിനിമയിലും തിളങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് പുതിയ പദവി
Jan 23, 2023, 21:10 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സിബി തോമസിന് സ്ഥാനക്കയറ്റം. വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി ആയാണ് നിയമനം. ചലചിത്ര താരം കൂടിയായ സിബി തോമസ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്. 2014 ,2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിട്ടുണ്ട്.
വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയായ സിബിതോമസ് കര്‍ഷകനായ എഎം തോമസ് - ലീലാ തോമസ് ദമ്പതികളുടെ ഇളയമകനാണ്. രസതന്ത്രത്തില്‍ ബിരുദധാരിയാണ്. പൂനെ ഫിലിം ഇസ്റ്റിറ്റിയൂടില്‍ മോഷന്‍ പിചര്‍ ഫോടോഗ്രാഫി കോഴ്‌സ് പഠിക്കാനാനുള്ള അഖിലേന്‍ഡ്യ എന്‍ട്രന്‍സില്‍ എട്ടാം റാങ്ക് നേടി ഓറിയന്റേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ഫൈനല്‍ ഇന്റര്‍വ്യൂവിന് പരാജയപ്പെട്ടു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യ സ്ഥാനപനത്തില്‍ കെമിസ്റ്റ് ആയും മെഡികല്‍ റെപ്രസെന്ററ്റീവ് ആയും ജോലി ചെയ്തു. ഇതിനിടെ എസ് ഐ ടെസ്റ്റ് എഴുതി നിയമനം നേടി.
കോളജ് കാലഘട്ടത്തില്‍. നാടകങ്ങളില്‍ സജീവമായൊരുന്ന സിബി, സര്‍വകലാശാല എ സോണ്‍ കലോത്സവങ്ങളില്‍ ഒന്നിലേറെ തവണ മികച്ച നടനായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലേക്ക് ഒഡീഷനിലൂടെയാണ് ദിലീഷ് പോത്തന്‍ സിബിയെ കണ്ടെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. കുറ്റാന്വേഷണ രംഗത്തും അദ്ദേഹത്തിന് മികവ് പുലര്‍ത്താനായി. പാലാരിവട്ടം, ചൊക്ലി, ആദൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Wayanad, Top-Headlines, Police, Police-Officer, Vigilance, Cinema, Actor, Kasaragod vigilance inspector CB Thomas promoted.
< !- START disable copy paste -->