city-gold-ad-for-blogger

Shooting | കാസര്‍കോട്ട് ചിത്രീകരിച്ച മറ്റൊരു സിനിമയുടെ ഷൂടിങും പൂര്‍ത്തിയായി; നായകന്‍ സുരാജ് വെഞ്ഞാറമൂട്; ബാബു ആന്റണി വീണ്ടുമെത്തുന്നു

വെള്ളരിക്കുണ്ട്: (www.kasargodvartha.com) നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം കാസര്‍കോട്ട് ചിത്രീകരിച്ച മറ്റൊരു സിനിമയുടെ ഷൂടിങും പൂര്‍ത്തിയായി. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'മദനോത്സവം' എന്ന സിനിമയുടെ ഷൂടിങാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ചിത്രം വിഷുവിനോട് അനുബന്ധിച്ച് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
                  
Shooting | കാസര്‍കോട്ട് ചിത്രീകരിച്ച മറ്റൊരു സിനിമയുടെ ഷൂടിങും പൂര്‍ത്തിയായി; നായകന്‍ സുരാജ് വെഞ്ഞാറമൂട്; ബാബു ആന്റണി വീണ്ടുമെത്തുന്നു

ബാബു ആന്റണി തിരിച്ചെത്തുന്ന ഈ സിനിമയില്‍ രാജേഷ് മാധവന്‍, സുധി കോപ്പ, 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലൂടെ ജഡ്ജിയുടെ റോള്‍ മികവുറ്റതാക്കിയ പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരും അഭിനയിക്കുന്നു. വെള്ളരിക്കുണ്ട്, ബളാല്‍ ഭാഗങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ സ്വിചോണ്‍ കര്‍മം നിര്‍വഹിച്ചത്.
    
Shooting | കാസര്‍കോട്ട് ചിത്രീകരിച്ച മറ്റൊരു സിനിമയുടെ ഷൂടിങും പൂര്‍ത്തിയായി; നായകന്‍ സുരാജ് വെഞ്ഞാറമൂട്; ബാബു ആന്റണി വീണ്ടുമെത്തുന്നു

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാതാവ് അജിത് വിനായകനാണ്. ഛായാഗ്രഹണം ശഹനാദ് ജലാലിന്റേതാണ്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംഭാഷവും നിര്‍വഹിച്ചു. കൂര്‍ഗ്, മടിക്കേരി എന്നിവിടങ്ങലും ചിത്രീകരണം നടന്നിരുന്നു. മദനോത്സവത്തിന്റെ സോങ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി താരങ്ങളും ഗാനത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തിരുന്നു. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് ക്രിസ്റ്റോ സേവിയറാണ് ഈണം പകരുന്നത്.

Keywords:  Latest-News, Top-Headlines, Kerala, Kasaragod, Entertainment, Cinema, Film, Kasaragod: Shooting of Madanolsavam film completed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia