പുതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കരുവ് ' സെകെന്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 02.06.2021) നവാഗതയായ ശ്രീഷ്മ ആര്‍ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരുവ് ' എന്ന ചിത്രത്തിന്റെ സെകെന്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥന്‍, സ്വാതി ഷാജി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷോബി തിലകന്‍, കണ്ണന്‍ പട്ടാമ്പി,റിയാസ് എം ടി, സുമേഷ് സുരേന്ദ്രന്‍, കണ്ണന്‍ പെരുമടിയൂര്‍, വിനു മാത്യു പോള്‍, സ്വപ്ന നായര്‍, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
'കരുവ് ' ജൂലൈ മാസം അവസാനത്തോടെ ഒടിടി റിലാസായിരിക്കും. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്‌സിന്റ് ബാനറില്‍ സുധീര്‍ ഇബ്രാഹിം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ് നിര്‍വ്വഹിക്കുന്നു. സംഗീതം-റോഷന്‍ ജോസഫ്, എഡിറ്റര്‍- ഹരി മോഹന്‍ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗടില്യ പ്രൊഡക്ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍- റിയാസ് എം ടി ആന്‍ഡ് സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധര്‍, മേകെപ്- അനൂപ് സാബു, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്പാവൂര്‍, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- സൈന്‍ മാര്‍ട്ട്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Released, Karuv, 'Karuv' second look poster released