Tobacco Ad | 'ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കാന്‍ താല്‍പര്യമില്ല'; കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്ത പാന്‍മസാലയുടെ പരസ്യം നിരസിച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍
മുംബൈ: (www.kasargodvartha.com) എട്ട് മുതല്‍ ഒമ്പത് കോടി രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്ത പാന്‍മസാലയുടെ പരസ്യം ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍ നിരസിച്ചതായി റിപോര്‍ട്. ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് നടന്‍ പരസ്യം നിരസിക്കുകയായിരുന്നുവെന്നാണ് ഒരു പ്രമുഖ പരസ്യ നിര്‍മാതാവിനെ ഉദ്ധരിച്ച് ബോളിവുഡ് ഹങ്കാമ വാര്‍ത്ത റിപോര്‍ട് ചെയ്തത്.
ഇത്തരമൊരു വലിയ പ്രതിഫലം ഓഴിവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഒരു യുവതാരമെന്ന നിലയില്‍ കാര്‍ത്തിക്കിന് സമൂഹത്തിനോട് ഒരു ഉത്തരവാദിത്വമുണ്ടെന്നും നിര്‍മാതാവ് പറഞ്ഞു. നടന്മാരായ അല്ലു അര്‍ജുന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ അടുത്തിടെ പാന്‍ മസാലയുടെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയിരുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പരസ്യത്തിന്റെ പേരില്‍ അക്ഷയ് കുമാറിനെതിരെ വിമര്‍ശനം ശക്തമായതോടെ നടന്‍ ആരാധകരോട് മാപ്പ് പറയുകയും ചെയ്തതായി റിപോര്‍ടുകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, Kartik Aaryan Rejected Rs 8-9 Crore Offer For A Tobacco Ad.