OTT Release | തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ 'കാര്‍ത്തികേയ 2' ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു
മുംബൈ: (www.kasargodvartha.com) തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത 'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്. വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ച് മുതലാണ് 'കാര്‍ത്തികേയ 2' ഒടിടിയില്‍ സ്ട്രീം ചെയ്യുക. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സീ 5ലാണ് ചിത്രം ലഭ്യമാകുക.
നിഖില്‍ സിദ്ധാര്‍ഥ നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. ചെറിയ ബജറ്റിലെത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു 'കാര്‍ത്തികേയ'.
രണ്ടാം ഭാഗം എടുത്തപ്പോഴും തെലുങ്കില്‍ താരതമ്യേന ചെറുതെന്ന് പറയാവുന്ന ബജറ്റായ 15 കോടി മാത്രമാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ, 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രത്തിന്റെ വിജയം അമ്പരപ്പിക്കുന്നതുമാണ്. റിലീസ് ചെയ്തപ്പോള്‍ വെറും 53 ഷോകള്‍ മാത്രമായിരുന്നു ഹിന്ദിയില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ധിച്ചു. ചിത്രം ആദ്യ ആറ് ദിവസങ്ങളില്‍ നിന്ന് മാത്രമായി 33 കോടി രൂപ കലക്റ്റ് ചെയ്തിരുന്നു.
Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, Karthikeya 2 on OTT platform: Release date announced.