city-gold-ad-for-blogger

ലോകത്തിലെ ഏറ്റവും മികച്ച സഹോദരി; അനുജത്തിയുടെ ജന്മദിനത്തില്‍ കുട്ടിക്കാല ഫോടോ പങ്കുവച്ച് കരീഷ്മ കപൂര്‍

മുംബൈ: (www.kasargodvartha.com 21.09.2021) അനുജത്തി കരീന കപൂറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം കരീഷ്മ കപൂര്‍. കുട്ടിക്കാല ഫോടോ പങ്കുവച്ചാണ് താരം ജന്മദിനാശംസകള്‍ നേര്‍ന്നത്. നിനക്കൊപ്പം ഞങ്ങള്‍ എന്നും ഉണ്ടാകുമെന്നും ലോകത്തിലെ ഏറ്റവും മികച്ച സഹോദരിയാണ് കരീനയെന്നും ചിത്രത്തോടൊപ്പം കരീഷ്മ കുറിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച സഹോദരി; അനുജത്തിയുടെ ജന്മദിനത്തില്‍ കുട്ടിക്കാല ഫോടോ പങ്കുവച്ച് കരീഷ്മ കപൂര്‍

കരീന കപൂറിന് ജന്മദിന ആശംസകളുമായി താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രശസ്തമായ കപൂര്‍ കുടുംബത്തിലെ ഇളം തലമുറയിലെ അംഗങ്ങളാണ് കരിഷ്മ കപൂറും കരീന കപൂറും. അഭിനേതാക്കളായ രണ്‍ധീര്‍ കപൂറിന്റെയും ബബിതയുടെയും മക്കളായ കരിഷ്മയ്ക്കും കരീനയ്ക്കും സിനിമയോടുള്ള അഭിരുചി പാരമ്പര്യമായി ലഭിച്ച ഒന്നാണ്. 

ലോകത്തിലെ ഏറ്റവും മികച്ച സഹോദരി; അനുജത്തിയുടെ ജന്മദിനത്തില്‍ കുട്ടിക്കാല ഫോടോ പങ്കുവച്ച് കരീഷ്മ കപൂര്‍

റെഫ്യൂജി എന്ന ബോളിവുഡ് ചിത്രത്തില്‍ 2010ല്‍ അഭിഷേക് ബച്ചന്റെ നായികയായിട്ടാണ് കരീന കപൂര്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരീനയ്ക്ക് ലഭിച്ചു. ആമിര്‍ ഖാന്‍ നായകനാകുന്ന ചിത്രമായ ലാല്‍ സിംഗ് ചദ്ധ ആണ് കരീന കപൂറിന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.

Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Kareena Kapoor, Birthday, Karisma Kapoor, Kareena Kapoor's birthday wish for sister Karisma 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia