'മാതാപിതാക്കള്‍ തുല്യരാണെന്ന് തിരിച്ചറിഞ്ഞ് തന്നെ അവര്‍ വളരണം, അച്ഛനെപ്പോലെ തന്നെ അമ്മയും ജോലി ചെയ്യുന്നുണ്ടെന്ന് കുട്ടികള്‍ തിരിച്ചറിയണം'; മക്കളെ കുറിച്ച് കരീന കപൂര്‍
മുംബൈ: (www.kasargodvartha.com 23.10.2021) തന്റെ രണ്ട് ആണ്‍മക്കളെയും ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ടെന്ന് പറയുകയാണ് ബോളിവുഡ് നടി കരീന കപൂര്‍. അമ്മയ്ക്കും അച്ഛനും വീട്ടില്‍ തുല്യസ്ഥാനമാണുള്ളതെന്ന ബോധ്യം കുട്ടികളില്‍ ബാല്യം മുതല്‍ക്കേ സൃഷ്ടിക്കണമെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'മാതാപിതാക്കള്‍ തുല്യരാണെന്ന് തിരിച്ചറിഞ്ഞ് തന്നെ തന്റെ മക്കള്‍ വളരണം. ഞാന്‍ ഒന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തൈമുര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കും. ജോലിക്കു പോവുകയാണെന്നോ, ഷൂട്ടിന് പോവുകയാണെന്നോ ആയിരിക്കും ഞാന്‍ മറുപടി നല്‍കുക. അച്ഛനെപ്പോലെ തന്നെ അമ്മയും ജോലി ചെയ്യുന്നുണ്ടെന്ന് കുട്ടികള്‍ തിരിച്ചറിയണം' എന്ന് കരീന പറയുന്നു.
വീട്ടില്‍ പുരുഷന്‍ മാത്രമല്ല സ്ത്രീയും കരിയറിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഒരുപോലെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും വീടുകളില്‍ നിന്നുതന്നെ കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. താനും സെയ്ഫും ഭക്ഷണം മേശപ്പുറത്തേക്ക് ഒന്നിച്ചാണ് എടുത്തുവയ്ക്കാറുള്ളത്. സാമ്പത്തിക കാര്യങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് മക്കള്‍ തിരിച്ചറിയണം. അമ്മ അച്ഛനോളം തുല്യയാണെന്ന് അവര്‍ മനസലാക്കണമെന്നും കരീന പറഞ്ഞു.
Keywords: Mumbai, News, Kerala, Top-Headlines, Cinema, Entertainment, Children, Kareena Kapoor, Actress, Kareena Kapoor says taught sons Taimur and Jeh of gender equality