city-gold-ad-for-blogger
Aster MIMS 10/10/2023

കന്നഡ സൂപെർ താരം പുനീത് രാജ് കുമാർ അന്തരിച്ചു

ബെംഗ്ളുറു: (www.kasargodvartha.com 29.10.2021) കന്നഡ സൂപെർ താരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കന്നഡ സിനിമാ ഇതിഹാസം രാജ്കുമാറിന്റെ ഇളയ മകൻ കൂടിയായ പുനീത് കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളായിരുന്നു.

  
കന്നഡ സൂപെർ താരം പുനീത് രാജ് കുമാർ അന്തരിച്ചു



അപ്പു, പവർ സ്റ്റാർ എന്നാണ് പുനീത് അറിയപ്പെട്ടിരുന്നത്. അച്ഛനൊപ്പം ബാലതാരമായാണ് പുനീത് അഭിനയ ജീവിതം ആരംഭിച്ചത്. ബേട്ടട ഹൂവുവിലെ (1985) രാമു എന്ന കഥാപാത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹം നേടി. പുരി ജഗന്നാഥ് സംവിധാനം ചെയ്ത അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീതിന്റെ ആദ്യ നായക വേഷം. അരശുവിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡും മിലാന (2007) എന്ന ചിത്രത്തിന് കർണാടക സംസ്ഥാന ചലചിത്ര അവാർഡും ലഭിച്ചു.

2012-ൽ, കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പിൽ അവതാരകനായി അദ്ദേഹം തന്റെ ടെലിവിഷൻ അരങ്ങേറ്റം കുറിച്ചു. സന്തോഷ് ആനന്ദ്രാമൻ സംവിധാനം ചെയ്ത യുവരത്‌നയിലാണ് അവസാനമായി അഭിനയിച്ചത്. ചേതൻ കുമാറിന്റെ ജെയിംസിന്റെ ഷൂടിംഗ് അടുത്തിടെ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപെര്‍ഹിറ്റ് ചിത്രങ്ങള്‍. താരത്തിന്റെ പെട്ടെന്നുള്ള വിയോഗം ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

Keywords:  Karnataka, News, Death, Actor, Cinema, Top-Headlines, Kannada superstar Puneeth Rajkumar passed away.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia