city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ 'പ്രധാനമന്ത്രി' കന്നട സിനിമയിലെ താരം; നോട്ട് നിരോധനം പ്രമേയമാക്കിയുള്ള ചിത്രം 'സ്റ്റേറ്റ്‌മെന്റ്' റിലീസായി

പയ്യന്നൂര്‍: (www.kasargodvartha.com 27.04.2018) നരേന്ദ്രമോദിയുടെ രൂപസാദൃശ്യം കൊണ്ട് നവമാധ്യമങ്ങളിലുടെ താരമായ മാറിയ ചെറുപുഴ മാത്തില്‍ കുറുവേലിയിലെ പടിഞ്ഞാറെ കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ ഒടുവില്‍ നരേന്ദ്രമോദിയുടെ വേഷത്തില്‍ വെള്ളിത്തിരയിലെത്തി. കന്നട ചിത്രം വെള്ളിയാഴ്ചയാണ് റിലീസായത്. 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് 2016 നവംബര്‍ എട്ടിന് നരേന്ദ്രമോദി നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ച് പുറത്തിറങ്ങിയ സ്‌റ്റേറ്റ്‌മെന്റ് എന്ന കന്നട ചിത്രത്തിലാണ് രാമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തിയത്.

കന്നടയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മുഴുനീള വേഷമാണ് രാമചന്ദ്രന്‍ കൈകാര്യം ചെയ്ത മോദിയുടേത്. ആട്ടോഗ്രാഫ് എന്റര്‍പ്രൈസസിനു വേണ്ടി കെ.എച്ച്. വേണു നിര്‍മ്മിച്ച ചിത്രം അപ്പി പ്രസാദാണ് സംവിധാനം ചെയ്തത്. കന്നടയിലെ പ്രമുഖ സംഗീത സംവിധായകന്‍ ഹേമന്ത് ജോയിസ് സംഗീതം നിര്‍വഹിച്ച് വിജയ് പ്രകാശും റോണഡ ബകേഷും പാടിയ ഇന്ത്യാനേ ഷേക്കിംഗു, ന്യൂ ഹിസ്റ്ററി മേക്കിംഗു, പെര്‍ഫെക്റ്റു പണിഷ്‌മെന്റ്, ആഗയ സ്‌റ്റേറ്റ്‌മെന്റ് എന്ന ശീര്‍ഷക ഗാനവും ഇതിനകം കന്നടയില്‍ ഹിറ്റായിക്കഴിഞ്ഞു.


കേരളത്തിലെ 'പ്രധാനമന്ത്രി' കന്നട സിനിമയിലെ താരം; നോട്ട് നിരോധനം പ്രമേയമാക്കിയുള്ള ചിത്രം 'സ്റ്റേറ്റ്‌മെന്റ്' റിലീസായി

സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഹിന്ദിയും ഇംഗ്ലീഷും കന്നടയും ചേര്‍ന്ന വരികളിലൂടെ നോട്ട് നിരോധനത്തെ പുകഴ്ത്തുന്ന ഈ ഗാനത്തിന്റെ രചന എച്ച്. മദീഷ് എന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടേതാണെന്ന പ്രത്യേകതയുമുണ്ട്. ബംഗളൂരുവില്‍ മകനൊപ്പം കഴിയുന്നതിനിടെ നവമാധ്യമങ്ങളിലെ പോസ്റ്റുകള്‍ കണ്ട് ബംഗളൂരുവിലെ മലയാളി മാധ്യമപ്രവര്‍ത്തകരാണ് രാമചന്ദ്രന്റെ രൂപസാദൃശ്യം മുഖ്യധാര മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഈ ബംഗളൂരു ബന്ധമാണ് രാമചന്ദ്രന് സിനിമയിലേക്കുള്ള വഴി തുറന്നത്. ബംഗളൂരുവിലേക്ക് പോകാന്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ മോദിയുടെ രൂപസാദൃശ്യം ശ്രദ്ധയില്‍പെട്ട കോളജ് വിദ്യാര്‍ത്ഥി മൊബൈലില്‍ ചിത്രം പകര്‍ത്തി നരേന്ദ്രമോദി പയ്യന്നൂരില്‍ എന്ന അടിക്കുറിപ്പോടെ നവമാധ്യമങ്ങളിലിട്ട ദൃശ്യമാണ് വൈറലായത്. 35 വര്‍ഷം മുംബൈയിലും പിന്നീട് 11 വര്‍ഷത്തോളം പ്രവാസിയായും ജോലി ചെയ്ത് മടങ്ങി നാട്ടിലെത്തി യാത്രകളും ആത്മീയ കാര്യങ്ങളുമായി ഒതുങ്ങിക്കഴിയുകയായിരുന്നു രാമചന്ദ്രന്‍. അതിനിടെയാണ് അപ്രതീക്ഷിതമായി മോദിയുടെ അപരനായി അറിയപ്പെടുകയും ഏവരുടെയും സ്വപ്‌നമായ വെള്ളിത്തിരയിലേക്ക് എത്തിപ്പെടുകയും ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Kerala, Kannur, News, Top-Headlines, Cinema, Kannada movie 'Statement' released.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia