city-gold-ad-for-blogger

പുനീത് രാജ്കുമാറിന് കണ്ണീരണിഞ്ഞ് നാട് വിട നൽകി; മാതാപിതാക്കൾക്കരികെ അന്ത്യവിശ്രമം

ബെംഗ്ളുറു: (www.kasargodvartha.com 31.10.2021) കന്നഡ സൂപെർ സ്റ്റാർ പുനീത് രാജ്കുമാറിന് കണ്ണീരോടെ നാട് വിട നൽകി. ഞായറാഴ്ച രാവിലെ കണ്ഠീരവ സ്റ്റുഡിയോയിൽ മാതാപിതാക്കളുടെ ശവകുടീരത്തിന് അരികിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപെടെ പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപിക്കാൻ വെള്ളിയാഴ്ച മുതൽ ഒഴുകുന്നുണ്ടായിരുന്നു. പൊതുദർശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയിൽ ഭാഗമായത് പതിനായിരങ്ങളാണ്.

  
പുനീത് രാജ്കുമാറിന് കണ്ണീരണിഞ്ഞ് നാട് വിട നൽകി; മാതാപിതാക്കൾക്കരികെ അന്ത്യവിശ്രമം



മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാരായ ബിഎസ് യെദ്യൂരപ്പ, സിദ്ധരാമയ്യ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, തെലുങ്ക് സിനിമാലോകത്തെ പ്രമുഖരായ ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ, ജൂനിയർ എൻടിആർ, വെങ്കിടേഷ്, ശ്രീകാന്ത്, തമിഴ് സിനിമാ മേഖലയിൽ നിന്നുള്ള പ്രഭുദേവ, ശരത് കുമാർ, മറ്റുസിനിമാ പ്രമുഖർ, കുടുംബാംഗങ്ങൾ തുടങ്ങി നിരവധിപേർ എത്തിയിരുന്നു.

സുരക്ഷാ കാരണങ്ങളും സ്റ്റുഡിയോയിലെ സ്ഥല പരിമിതിയും കാരണം സംസ്കാര ചടങ്ങുകളിലേക്കുള്ള പ്രവേശനം തിരഞ്ഞെടുത്ത വിശിഷ്ട വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പൊലീസ് ബാൻഡ് ദേശീയ ഗാനം ആലപിക്കുകയും ആകാശത്തേക്ക് മൂന്ന് റൗൻഡ് വെടിയുതിർക്കുകയും തുടർന്ന് ആദര സൂചകമായി രണ്ട് മിനിറ്റ് നിശബ്ദത പാലിക്കുകയും ചെയ്‌തു. ഹിന്ദു മതത്തിലെ ഈഡിഗ സമുദായത്തിന്റെ ആചാരപ്രകാരമായിരുന്നു അന്ത്യകർമങ്ങൾ.


Keywords:  Karnataka, News, Actor, Death, Cinema, Politics, Funeral, Minister, Top-Headlines, Kannada film star Puneeth Rajkumar's laid to rest with full state honours.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia