വോടെടുപ്പ് ദിവസം കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്
Apr 9, 2021, 09:05 IST
ചെന്നൈ: (www.kasargodvartha.com 09.04.2021) വോടെടുപ്പ് ദിവസമായ ചൊവ്വാഴ്ച മക്കള്‍ നീതി മയ്യം നേതാവും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയുമായ നടന്‍ കമല്‍ ഹാസന്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ് രംഗത്ത്.
കമല്‍ ഹാസന്‍ പോളിങ് ബൂതില്‍ എത്തിയപ്പോള്‍ വിഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപോടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതിനാലാണ് കമല്‍ ഊന്നുവടി ഉപയോഗിക്കുന്നത്. അദ്ദേഹം വടി ഉയര്‍ത്തുന്ന ചിത്രം പ്രചരിച്ചെങ്കിലും ഇതില്‍ റിപോര്‍ടറെ കാണുന്നില്ലെന്ന വാദവുമായി ആരാധകരും രംഗത്തെത്തി.