ഫ്രാക്ക് സിനിമയില്‍ വെള്ളിയാഴ്ച 'കളിയച്ചന്‍', സംവിധായകനുമായി മുഖാമുഖം
Jan 19, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2017) ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാര്‍ഡുകളും പ്രേക്ഷക പ്രീതിയും കരസ്ഥമാക്കിയ 'കളിയച്ചന്‍' എന്ന സിനിമ വെള്ളിയാഴ്ച ഫ്രാക്കിന്റെ അഭ്രപാളികളില്‍. മലയാളത്തിന്റെ മഹാ കവി കാസര്‍കോടിന്റെ പ്രിയപെട്ട പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതം ഇതിവൃത്തമായി നിര്‍മ്മിച്ച സിനിമ വെള്ളിയാഴ്ച 5.30ന് കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ പ്രദര്‍ശിപ്പിക്കും.
ചിത്രത്തിന്റെ സംവിധായകന്‍ ഫാറൂഖ് അബ്ദുര്‍ റഹ് മാന്‍ കളിയച്ചന്‍ പരിചയപ്പെടുത്തും. എന്‍.എഫ്.ഡി.സി നിര്‍മ്മിച്ച ചിത്രത്തില്‍ നവാഗത സംവിധായകന്‍, മികച്ച സഹനടന്‍ എന്നിവര്‍ക്ക് സംസ്ഥാന അവാര്‍ഡും പാശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും നേടിയിരുന്നു.

Keywords: Kasaragod, Kerala, Cinema, Press Club, Kaliyachan movie show in press club on Friday.