city-gold-ad-for-blogger

'അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്'; വിവാദങ്ങള്‍ക്ക് മറുപടി നല്‍കി നടി കാജല്‍ അഗര്‍വാള്‍

ചെന്നൈ: (www.kasargodvartha.com 25.02.2022) അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന വിവരം പങ്കുവച്ച് തെന്നിന്‍ഡ്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍. ഗര്‍ഭിണിയാണെന്ന വിവരം കാജലും ഗൗതമും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതിന് ശേഷം പുറത്തുവന്ന കാജലിന്റെ ഒരു വീഡിയോ ചെറിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

'അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്'; വിവാദങ്ങള്‍ക്ക് മറുപടി നല്‍കി നടി കാജല്‍ അഗര്‍വാള്‍

ഗര്‍ഭിണിയായ ശേഷം വണ്ണം കൂടിയ കാജലിനെ ഇതിന്റെ പേരില്‍ പലരും കളിയാക്കുകയും ട്രോളുകയും ചെയ്ത സംഭവത്തിന് പിന്നാലെ വിശദമായ പ്രതികരണവുമായി കാജലും രംഗത്തെത്തി. ജീവിതത്തിലെ ഏറ്റവും മനേഹരമായൊരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഗര്‍ഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിനും മനസിനും സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാത്തത് മൂലമായിരിക്കും വിഡ്ഢികളായ പലരും തന്നെ ഈ അവസരത്തില്‍ പരിഹസിക്കുന്നതെന്നും താരം പറഞ്ഞു.

'ഹോര്‍മോണ്‍ അളവില്‍ മാറ്റം വരുന്നതിന് അനുസരിച്ച് സ്തനങ്ങളും വയറുമെല്ലാം വലുതാകുമെന്നും ഇതെല്ലാം ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമാണ്. ഒരുപക്ഷേ പ്രസവത്തിന് ശേഷം സ്ത്രീക്ക് പഴയ രൂപത്തിലേക്ക് തിരികെ പോകാന്‍ ഒരിക്കലും സാധിക്കാതെയും ഇരിക്കാം. അതെല്ലാം പ്രകൃതിയുടെ നിയമങ്ങളാണ്. അതില്‍ പ്രശ്നം കാണേണ്ട കാര്യമില്ലെന്നും താന്‍ എല്ലാത്തിനോടും 'ഓകെ' ആണ്' കാജല്‍ അഗര്‍വാള്‍ പറഞ്ഞു. ഈ വിവാദങ്ങള്‍ക്കെല്ലാം ശേഷം വീണ്ടും ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കാജല്‍.


2020 ഒക്ടോബറിലായിരുന്നു കാജലിന്റെയും വ്യവസായിയായ ഗൗതം കിച്ലുവിന്റെയും വിവാഹം. ബോളിവുഡിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് കാജല്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായത്.


Keywords:  Chennai, News, National, Top-Headlines, Cinema, Entertainment, Kajal Aggarwal, Actress, Kajal Aggarwal shares pictures from her baby shower.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia