'പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ'; കാമുകി വെള്ളിയാഴ്ച്ച തീയേറ്ററുകളില്‍, ടീസര്‍ കാണാം
May 9, 2018, 17:30 IST
കൊച്ചി:(www.kasargodvartha.com 09/05/2018) ക്യാപസ് പശ്ചാത്തലത്തില്‍ അപര്‍ണമുരളിയും അസ്‌ക്കര്‍ അലിയും പ്രധാന കഥാപാത്രമാക്കുന്ന പുതിയ ചിത്രം കാമുകിയുടെ ടീസര്‍ പുറത്തിറങ്ങി. 'ഇതിഹാസ'യുടെ സംവിധായകന്‍ ബിനു എസ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന 'സ്‌റ്റൈലി'ന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി. നടന്‍ ആസിഫ് അലിയുടെ സഹോദരനായ അസ്‌കര്‍ അലിയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.
അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ഈ റിയല്‍ ലൈഫ് കോളജ് സ്റ്റോറി പറയുന്നത്. പ്രണയം സംഗീതം കോമഡി സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്‍ കൂടി പറയുന്ന ഈ ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തുകയാണ്.
ചിത്രത്തില്‍ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തില്‍ ശ്രേയ ജയദീപ് ആലപിച്ച ഗാനവും റിലീസ് ചെയ്തിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കുന്നതിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകരും അസ്‌ക്കര്‍ അലിയും അപര്‍ണ ബാലമുരളിയും ബ്ലൈന്റ് വാക്ക് നടത്തിയിരുന്നു. കാലടി ആദിശങ്കര എന്‍ജിനിയറിങ്ങ് കോളജ്, ശ്രീ ശാരദ വിദ്യാലയം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ചാണ് ബ്ലൈന്റ് വാക്ക് സംഘടിപ്പിച്ചത്. ആദിശങ്കര എന്‍ജിനീയറിങ് കോളജില്‍ നിന്നും മറ്റൂര്‍ ജങ്ങ്ഷനിലേക്കുള്ള നടത്തം കാമുകി ടീമാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

ചിത്രത്തില്‍ അപര്‍ണ മുരളിക്കും അസ്‌ക്കര്‍ അലിക്കും പുറമെ കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി,ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരും കാസര്‍കോട് പോസറ്റല്‍ സി ഐ സിബി കെ തോമസും അഭിനയിക്കുന്നു. ഫസ്റ്റ് ക്ലാപ് മൂവിസിന്റെ ബാനറില്‍ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Cinema, Entertainment, Video, Actor, Music director, Song, movie, Kaamuki movie official Teaser released