Actress Jyothika | നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക ബോളിവുഡിലേക്ക്; നായകനായി രാജ്കുമാര്‍ റാവു എത്തും
മുംബൈ: (www.kasargodvartha.com) നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക ബോളിവുഡിലേക്ക് എത്തുന്നു. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന 'ശ്രീ' എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന കഥാപാത്രമായി എത്തുന്നത്. രാജ്കുമാര്‍ റാവു ചിത്രത്തില്‍ നായകനാവും.
തുഷാര്‍ ഹിരാനന്ദാനി ചിത്രം സംവിധാനം ചെയ്യുന്ന 'ശ്രീ'യുടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ശ്രീകാന്ത് ബൊള്ളയുടെ ജീവിതം സിനിമയാകുമ്പോള്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം മമ്മൂട്ടി നായകനായി എത്തുന്ന കാതല്‍' എന്ന മലയാള ചിത്രമാണ് ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ പ്രേക്ഷകരുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണിത്.
Keywords: Mumbai, news, National, Top-Headlines, Actress, Cinema, Entertainment, Jyotika joins Rajkummar Rao's 'SRI', her first Hindi film in 21 yrs.