city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മധുരിക്കുന്ന ഓർമകൾ സമ്മാനിച്ച മംഗ്ളുറു നഗരത്തിന്റെ ഹൃദയഭാഗത്തെ ജ്യോതി തീയേറ്റർ പൊളിച്ചുമാറ്റുന്നു; ചരിത്രമാവുന്നത് കാസർകോട്ട് നിന്നടക്കമുള്ളവരുടെ പ്രിയ ഇടങ്ങളിലൊന്ന്

മംഗ്ളുറു: (www.kasargodvartha.com 02.02.2022) കഴിഞ്ഞ 50 വർഷമായി മംഗ്ളുറു നഗരത്തിന്റെ ഹൃദയഭാഗത്ത് ഡോ. അംബേദ്കർ സർകിൾ /ജ്യോതി സർകിളിനു സമീപം മധുരിക്കുന്ന ഓർമകൾ സമ്മാനിച്ച് നിലനിന്നിരുന്ന ജ്യോതി തീയേറ്റർ ഇനി ചരിത്രത്തിലേക്ക്. കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ് ഇപ്പോൾ. മുംബൈ ആസ്‌ഥാനമായുള്ള ഒരു കംപനിയുടെ നേതൃത്വത്തിൽ മെഗാ വാണിജ്യ സമുച്ചയമാണ് ഇവിടെ പദ്ധതിയിട്ടിരിക്കുന്നത്.
                       
മധുരിക്കുന്ന ഓർമകൾ സമ്മാനിച്ച മംഗ്ളുറു നഗരത്തിന്റെ ഹൃദയഭാഗത്തെ ജ്യോതി തീയേറ്റർ പൊളിച്ചുമാറ്റുന്നു; ചരിത്രമാവുന്നത് കാസർകോട്ട് നിന്നടക്കമുള്ളവരുടെ പ്രിയ ഇടങ്ങളിലൊന്ന്

കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങൾ നീക്കിയാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. 15 ലക്ഷം രൂപ ചിലവിൽ കെ എം ബാവ ട്രേഡേഴ്‌സ് ആണ് പൊളിക്കുന്ന ജോലികൾ ഏറ്റെടുത്തത്.

80- 90 കാലഘട്ടങ്ങളിൽ പലർക്കും മധുരമുള്ള ഓർമകളാണ് ജ്യോതി തീയേറ്റർ സമ്മാനിച്ചത്. കുടുംബ സമേതം കാസർകോട് നിന്നടക്കം പലരും അക്കാലത്ത് ഇവിടങ്ങളിലേക്ക് സിനിമ കാണാൻ പോവുമായിരുന്നു. നിരവധി തുളു സിനിമകളുടെ ആദ്യദിന റിലീസ് എപ്പോഴും പ്രദർശിപ്പിച്ചിരുന്നത് ജ്യോതിയിലായിരുന്നു. ഇന്നത്തെ ഡോ അംബേദ്കർ സർകിളിന് മുമ്പ് 'ജ്യോതി സർകിൾ' എന്ന് പേരുവന്നതും ഈ തിയേറ്റർ കാരണമായിരുന്നു.

മംഗ്ളൂറിൽ ഒരു കാലത്ത് നിരവധി സിനിമാ തിയേറ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ പ്രഭാത്, സുചിത്രാ, രമാകാന്തി എന്നിങ്ങനെ കുറച്ച് തിയേറ്ററുകൾ മാത്രമേ ഇപ്പോഴുള്ളൂ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ ഒ ടി ടി പ്ലാറ്റുഫോമുകൾ സജീവമായതോടെ അത് തീയേറ്റർ ബിസിനസിനെ കാര്യമായി ബാധിച്ചു. ഇത്തരം തിയേറ്ററുകളിൽ കാഴ്ചക്കാരുടെ എണ്ണം കുറയുന്നതിനും വരുമാനം കുറയുന്നതിനും സിറ്റി മാളുകളിൽ ഉയർന്നുവന്ന മൾടിപ്ലക്‌സ് തിയേറ്ററുകളും കാരണമായിട്ടുണ്ട്.

ജ്യോതി തീയേറ്ററിൽ കന്നഡ, തുളു, മലയാളം, തമിഴ്, തെലുങ്ക് സിനിമകൾ പ്രദർശിപ്പിക്കാൻ സംവിധായകരും വിതരണക്കാരും തമ്മിൽ മത്സരിച്ചിരുന്നു. തിയേറ്റർ അതിന്റെ തുടക്കം മുതൽ കാര്യമായ നവീകരണം നടത്തിയിട്ടില്ല. എപ്പോഴും പഴയ മുഖമായിരുന്നു അതിന്. ആധുനിക രീതിയിലേക്ക് മാറുകയും മൾടിപ്ലക്‌സുകൾ പോലെയുള്ള മികച്ച ഇരിപ്പിടങ്ങളും സാങ്കേതികവിദ്യയും ഒരുക്കുകയും ചെയ്‌തിരുന്നെങ്കിൽ തീയേറ്റർ സംരക്ഷിക്കപ്പെടുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജ്യോതി തീയേറ്റർ പൊളിച്ചുമാറ്റുന്നതോടെ ഒരു കാലഘട്ടത്തിന്റെ സിനിമാ ചരിത്രവും കൂടിയാണ് ഓർമയാവുന്നത്.


Keywords: News, Karnataka, Mangalore, Theater, Cinema, Kasaragod, Building, Top-Headlines,  Jyothi Theater, Memory,  Jyothi Theater is now on memory.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia