ദൃശ്യം 2: ജോര്‍ജുകുട്ടിയുടെയും കുടുംബത്തോടൊപ്പം ആറ് വര്‍ഷത്തിന് ശേഷം; ഫോട്ടോ പങ്കുവച്ച് ജീത്തു ജോസഫ്
കൊച്ചി: (www.kasargodvartha.com 05.10.2020) മോഹല്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന വിജയചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ജോര്‍ജുകുട്ടിയുടെയും കുടുംബത്തോടൊപ്പം ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചതിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ജീത്തു. കോവിഡ് പരിശോധന നടത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങിയത്.
ആദ്യത്തെ പത്ത് ദിവസത്തെ ഇന്‍ഡോര്‍ രംഗങ്ങള്‍ക്ക് ശേഷമാണ ചിത്രീകരണം തൊടുപുഴയിലേക്ക് മാറുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാന്‍ അനുവാദമുണ്ടാകില്ല. മീന, അന്‍സിബ, എസ്തര്‍ എന്നിവരും മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Jeethu joseph shares location picture from Drishyam 2