ജയസൂര്യയുടെ 'സണ്ണി' ടീസര്‍ പുറത്തുവിട്ടു; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com 16.09.2021) നടന്‍ ജയസൂര്യ നായകനായി എത്തുന്ന ചിത്രം 'സണ്ണി'യുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. രഞ്ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും രഞ്ജിത് ശങ്കര്‍ തന്നെയാണ്. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക. ശങ്കര്‍ ശര്‍മ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സാന്ദ്രാ മാധവ് ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജയസൂര്യ ഒരു സംഗീതഞ്ജനായിട്ടാണ് എത്തുന്നത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മധു നീലകണ്ഠനാണ് 'സണ്ണി'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Jayasurya, Jayasurya's 'Sunny' teaser released; Release date announced