New Movie | ജയസൂര്യയുടെ 'ഈശോ' നേരിട്ട് ഒടിടി റിലീസിന്; തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) ജയസൂര്യ നായകനായി എത്തുന്ന ചിത്രം 'ഈശോ'യുടെ റിലീസ് പ്രഖ്യാപിച്ചു. നേരിട്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്. ഒക്ടോബര്‍ അഞ്ചിന് സോണി ലിവിലൂടെ ഈശോ സ്ട്രീമിങ് ആരംഭിക്കും.
അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. 'ക്ലീന്‍' യു സര്‍ടിഫികറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റോബി വര്‍ഗീസ് ആണ്. നാദിര്‍ഷ തന്നെയാണ് സംഗീത സംവിധാനം.
എന്‍ എം ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. റീറെകോര്‍ഡിങ് ജേക്‌സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ശമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ആക്ഷന്‍ കൊറിയോഗ്രഫി ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേകപ് പി വി ശങ്കര്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍കറ്റിംഗ് അനൂപ് സുന്ദരന്‍.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Jayasurya's new movie Eesho's date announced.