'ജല്ലിക്കട്ട്' ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്
കൊച്ചി: (www.kasargodvartha.com 10.02.2021) ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രം 'ജല്ലിക്കട്ട്' ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്. ഓസ്‌കറിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ജെല്ലിക്കെട്ട്. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് തെരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍ ജയകുമാര്‍ തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുന്‍നിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായത്. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യഥാര്‍ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിട്ടു ഒരുക്കിയിരിക്കുന്നത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Jallikattu fails to make it to shortlist for Oscars